Sunday, November 28, 2010
ഒന്ന് കരയണം എന്നുന്ടെനിക്
എന്‍ടെ കണ്ണുനീരിനു എന്തെ ചുവപ്പ് നിറം
എന്‍ടെ കണ്ണുകള്‍ക്ക് അറിയില്ല
കണ്ണുനീര്‍ എന്നേ വറ്റി പോയിരിക്കുന്നു എന്നു
ഇപ്പോള്‍ എന്‍ കണ്ണുകള്‍ പൊഴിക്കുന്നത്
ചുടു ചോര തുള്ളികള്‍ ആണ്
വേദനകളില്‍ പെട്ട് ഉഴലുന്ന എനിക്കൊന്നു
പൊട്ടി കരയുവാന്‍ കണ്ണുനീര്‍ പോലും ബാക്കിയില്ല
ചുടു തീയില്‍ പതിക്കുന്ന കണ്ണുനീരിനു പോലും
തീയുടെ കാഠിന്യം കുറയ്കുവാന്‍ കഴിയും
കണ്ണുനീര്‍ ഇല്ലെങ്ങിലോ ഉള്ളിണ്ടെ ഉള്ളില്‍
തിളയ്ക്കുന്ന തീയില്‍ ഹൃദയം വെന്ധുരുകും
തകര്‍ത്തു പെയ്ത തീര്‍ന്ന മഴയില്‍ ഭൂമി
ആശ്വസിക്കുന്ന പോലെ എനിക്കശ്വസിക്കാന്‍
ഒരു കണ്ണുനീര്‍ തുള്ളിയെങ്ങിലും നീ
തന്നിരുന്നെങ്ങില്‍ ഞാനൊന്നു പൊട്ടി കരഞ്ഞേനെ..............
Sunday, November 14, 2010
പ്രതീക്ഷ
നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ട
പ്രണയത്തിന്‍ തിളക്കം എന്നും
നിന്‍ നയനങ്ങളില്‍ ഉണ്ടാകുമെന്ന
പ്രതീക്ഷയില്‍ ഞാന്‍ നിനക്കായ് ജീവിച്ചു
ഇന്നു നിന്ടെ പ്രണയത്തിന്ടെ
ശോഭയില്‍ മങ്ങലുകള്‍ ഞാന്‍ കാണുന്നു
കാലത്തിന്ടെ മാറ്റമോ അല്ല അതോ
എന്നെ നിനക്ക് മടുത്തുവോ? എന്നോട്
പറഞ്ഞതെല്ലാം വെറും വക്കയിരുന്നോ ?
അതിനു മാത്രം ഞാന്‍ ചെയ്ട
തെറ്റെന്ത് ? അറിയാതെ ഒരുപാടെ
സ്നേഹിച്ചതോ? നിന്ടെ സങ്ങടങ്ങളില്‍
ഒരു കൈതങ്ങായ് കൂടെ എന്നും നിന്നതോ
നെയ്തു കൂട്ടിയ സ്വപ്നങ്ങളില്‍ എനിക്ക്
നീ തരുമെന്ന് പറഞ്ഞ സമ്മാനം
അതിനി എനിക്ക് ആര് തരും? എന്‍ടെ
ഭദ്രയെ എനിക്കിനി ആര് തരും ??
നിനക്കറിയുമോ നിനെ ഞാന്‍ എന്ത് മാത്രം
സ്നേഹിക്കുന്നുവെന്നെ, കാലത്തിന്ടെ
പ്രഭാവത്തില്‍ അത് നീ അറിയാതെ പോകയാല്‍
എന്‍ടെ ജീവിതം വെറുമൊരു പാഴ് ജീവിതമായ്
മണ്ണോടു ചെരുംബോലെങ്ങിലും ഒരു
ചെമ്പനീര്‍ പൂ എന്റെ കല്ലറയില്‍ നീ
വെക്കണം തമാശയ്കെങ്ങിലും നീ
ചൊല്ലണം "ദുഷ്ടാ നിന്നെ ഞാന്‍
സ്നേഹിച്ചിരുന്നു നിന്ടെ സ്നേഹത്തിന്റെ
വില ഇന്നു ഞാന്‍ അറിയുന്നു, ഞാന്‍ ആഗ്രഹിക്കുന്നു
ഇന്നു നീ എന്‍ടെ കൂടെ ഉണ്ടായിരുന്നെന്ഗില്‍ "
എന്നു നീ പറയുമെങ്ങില്‍ എന്‍ കരങ്ങള്‍
കല്ലറ ഭേദിച്ച് നിന്‍ കണീരോപ്പാന്‍ വരും
അത്രയ്കെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു
കാലതിന്റെ മാറ്റങ്ങളില്‍ ഒരിക്കലുമത്തില്‍
ഒരു മാറ്റവും കൂടാതെ ഒരു മറ്റും കുറയാതെ
നിന്നെ ഞാന്‍ സ്നേഹിക്കും അത്രയേറെ
നിന്നെ എനിക്കിഷ്ടമാണ് ഇന്നും ഞാന്‍
നിനക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്
പക്ഷെ എന്റെ സാമീപ്യം നിനക്കൊരു
ശല്യമായ് ഞാന്‍ അറിയുന്നു പ്രിയേ
എനോടെ പൊറുകുക മനസിന്റെ നൊമ്പരത്തെ
അടക്കി ഞാന്‍ പറയുന്നു എന്നും നിനക്കായ്
ഞാന്‍ കാത്തിരിക്കും ജീവിതാവസാന നാളില്‍
നീ എന്റെ കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍..............
Friday, November 12, 2010
സ്വപ്നമോ യാഥാര്ധ്യമോ
ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഭലിക്കുമോ
നീ എന്നെ പിരിഞ്ഞു പോകുമോ
അറിയാതെ കണ്ട സ്വപ്‌നങ്ങള്‍ ഇത്രയേറെ
യാഥാര്ധ്യമോ, അറിയില്ല എനിക്ക് അറിയില്ല
എന്‍ടെ സ്വപ്‌നങ്ങള്‍ ഞാന്‍ നിന്നോട്
മൊഴിഞ്ഞപ്പോള്‍ നിന്നിലെ ഭാവം
എന്‍ടെ ഹൃദയത്തെ കീറിമുറിക്കുന്നു
കാരണം നീയും അതാണ് മൊഴിഞ്ഞത്
പിന്നെ എന്തിനയിരുനെല്ലാം ??
എന്തിനു വേണ്ടി ആയിരുനെല്ലാം ??
നിമിഷങ്ങളുടെ സുഗതിനുവേണ്ടിയോ ?
അതോ എന്‍ടെ മിഴിനീരിന് മധുരമോ?
യാഥാര്ധ്യമാകുമോ എന്‍ടെ സ്വപ്നം
യാഥാര്ധ്യമായാല്‍ പിന്നെ എന്‍ടെ
മിഴികള്‍ തുറക്കില്ല എന്‍ടെ തൂലിക
ചലിക്കില്ല അതിനു ഞാന്‍ ഉണ്ടാകില്ല
നീ എന്നെ പിരിഞ്ഞു പോകുമോ
അറിയാതെ കണ്ട സ്വപ്‌നങ്ങള്‍ ഇത്രയേറെ
യാഥാര്ധ്യമോ, അറിയില്ല എനിക്ക് അറിയില്ല
എന്‍ടെ സ്വപ്‌നങ്ങള്‍ ഞാന്‍ നിന്നോട്
മൊഴിഞ്ഞപ്പോള്‍ നിന്നിലെ ഭാവം
എന്‍ടെ ഹൃദയത്തെ കീറിമുറിക്കുന്നു
കാരണം നീയും അതാണ് മൊഴിഞ്ഞത്
പിന്നെ എന്തിനയിരുനെല്ലാം ??
എന്തിനു വേണ്ടി ആയിരുനെല്ലാം ??
നിമിഷങ്ങളുടെ സുഗതിനുവേണ്ടിയോ ?
അതോ എന്‍ടെ മിഴിനീരിന് മധുരമോ?
യാഥാര്ധ്യമാകുമോ എന്‍ടെ സ്വപ്നം
യാഥാര്ധ്യമായാല്‍ പിന്നെ എന്‍ടെ
മിഴികള്‍ തുറക്കില്ല എന്‍ടെ തൂലിക
ചലിക്കില്ല അതിനു ഞാന്‍ ഉണ്ടാകില്ല
സിഗ്രെറ്റ്
എന്‍ടെ ദുഃഖത്തിനു വേണ്ടി
എറിഞ്ഞു തീരുന്നു നീ നാളെ
ഞാന്‍ നിനക്ക് വേണ്ടി എരിയുന്നു
എന്‍ടെ സമ്മര്‍ദം തീര്‍ത്തു
നീ എന്നെ ശപിക്കുന്നു
ഇന്നു നീയാല്‍ ഞാനും
നാളെ ഞാനാല്‍ നീയും
ശപിക്കരുതെന്നു പറയുവാന്‍
ഞാന്‍ നിനക്കരുമല്ല
നീ എനിക്കും ആരുമല്ല
എന്റെ ദുഃഖത്തില്‍ സന്തത
സഹചാരിയയ് നീ എങ്ങിനെ
വന്നു ചേര്‍ന്ന് എന്നോട്
എന്നെ ശപിക്കാന്‍ വേണ്ടി മാത്രമോ????
അതോ എന്റെ ദുഃഖത്തില്‍
പന്ഗുചെര്‍ന്നു എന്നെ ആശ്വസിപിക്കാനോ???
കാലം എന്‍ടെ ദുഃഖങ്ങള്‍ അകറ്റുമെന്ഗില്‍
നിനക്ക് കഴിയുമോ നീ തന്ന ശാപം
എന്നില്‍ നിന്നും ഒഴിവാക്കുവാന്‍????
കഴിയില്ല എന്‍ പ്രിയ കൂട്ടുകാരാ
നിനക്കൊരിക്കലും നാളെ നീയാല്‍
ഞാനും നശിക്കും എന്നനെക്കുമായ് ...............
എറിഞ്ഞു തീരുന്നു നീ നാളെ
ഞാന്‍ നിനക്ക് വേണ്ടി എരിയുന്നു
എന്‍ടെ സമ്മര്‍ദം തീര്‍ത്തു
നീ എന്നെ ശപിക്കുന്നു
ഇന്നു നീയാല്‍ ഞാനും
നാളെ ഞാനാല്‍ നീയും
ശപിക്കരുതെന്നു പറയുവാന്‍
ഞാന്‍ നിനക്കരുമല്ല
നീ എനിക്കും ആരുമല്ല
എന്റെ ദുഃഖത്തില്‍ സന്തത
സഹചാരിയയ് നീ എങ്ങിനെ
വന്നു ചേര്‍ന്ന് എന്നോട്
എന്നെ ശപിക്കാന്‍ വേണ്ടി മാത്രമോ????
അതോ എന്റെ ദുഃഖത്തില്‍
പന്ഗുചെര്‍ന്നു എന്നെ ആശ്വസിപിക്കാനോ???
കാലം എന്‍ടെ ദുഃഖങ്ങള്‍ അകറ്റുമെന്ഗില്‍
നിനക്ക് കഴിയുമോ നീ തന്ന ശാപം
എന്നില്‍ നിന്നും ഒഴിവാക്കുവാന്‍????
കഴിയില്ല എന്‍ പ്രിയ കൂട്ടുകാരാ
നിനക്കൊരിക്കലും നാളെ നീയാല്‍
ഞാനും നശിക്കും എന്നനെക്കുമായ് ...............
Tuesday, November 9, 2010
സുപ്രഭാതം
തമസിനെ കീറിമുറിച്ചു വരുന്ന
അരുണന്റെ ശോഭയില്‍
മുങ്ങി നീരാടി നില്‍ക്കുന്ന നിന്നെ
കാണാന്‍ എന്തൊരു ചന്ദം
കിളികളുടെ കളകളാരവവും
മര്‍ത്യന്റെ സുപ്രഭാതവും
ഗോക്കളുടെ നന്മ നിറഞ്ഞ പാലും
നിന്നെ എന്തു സുന്ദരമാക്കുന്നു
നിന്നിലാണ് കാലത്തിന്റെ പ്രതീക്ഷ
കാരണം നീ നാളെയും വരും
ഒരു പിണക്കവും കൂടാതെ
നിന്റെ സുന്ദരമായ വരവിനായ് കാത്തിരിക്കുന്നു
ഇഷ്ടം
എന്നെ മനസിലാക്കുവാന്‍ നിനക്ക്
എന്തെ കഴിയുനില്ല
എന്‍ ഇഷ്ടങ്ങളും അനിഷ്ടങ്ങളും
നിനക്കറിയാത്തത് കൊണ്ടോ ?
അതോ അറിയില്ലെന്ന ഭാവമോ?
ആകാശത്തിലെ നക്ഷത്രങ്ങളെ
നിനക്കറിയമെങ്ങില്‍
നിനക്കെന്നെയും അറിയാം
പക്ഷെ നീ അറിയുന്നതായി
ഭാവിക്കുനില്ല കാരണം
എന്‍ ഇഷ്ടങ്ങള്‍ നിന്‍
ഇഷ്ടങ്ങളില്‍ മുങ്ങിപോയതിനാല്‍
നീ അറിയുന്നില്ല നടക്കാതെ
പോകുന്ന ഇഷ്ടത്തിന്‍റെ വില
നടക്കാതെ പോകുന്ന ആഗ്രഹത്തിന്റെ വില
ഒരു ദിനം നീ എന്‍ ഇഷ്ട്ടങ്ങള്‍ മനസിലാകും
അന്ന് ഒരു പക്ഷെ എന്‍ ഇഷ്ടങ്ങള്‍
നശിചിരിക്കാം............
എന്തെ കഴിയുനില്ല
എന്‍ ഇഷ്ടങ്ങളും അനിഷ്ടങ്ങളും
നിനക്കറിയാത്തത് കൊണ്ടോ ?
അതോ അറിയില്ലെന്ന ഭാവമോ?
ആകാശത്തിലെ നക്ഷത്രങ്ങളെ
നിനക്കറിയമെങ്ങില്‍
നിനക്കെന്നെയും അറിയാം
പക്ഷെ നീ അറിയുന്നതായി
ഭാവിക്കുനില്ല കാരണം
എന്‍ ഇഷ്ടങ്ങള്‍ നിന്‍
ഇഷ്ടങ്ങളില്‍ മുങ്ങിപോയതിനാല്‍
നീ അറിയുന്നില്ല നടക്കാതെ
പോകുന്ന ഇഷ്ടത്തിന്‍റെ വില
നടക്കാതെ പോകുന്ന ആഗ്രഹത്തിന്റെ വില
ഒരു ദിനം നീ എന്‍ ഇഷ്ട്ടങ്ങള്‍ മനസിലാകും
അന്ന് ഒരു പക്ഷെ എന്‍ ഇഷ്ടങ്ങള്‍
നശിചിരിക്കാം............
Thursday, November 4, 2010
രാവില്‍ പൂകുന്ന നിശാഗന്ധി .....
ഒരുമിച്ചു പങ്കിട്ട കാലങ്ങള്‍ അത്രയും
എന്നെ നിന്‍ പ്രണയത്തിന്‍ മിഴികളാല്‍
തഴുകി തലോടിയ എന്‍ പ്രിയ്തെ
കുഞ്ഞു പിണക്കത്തിലും ഇണക്കത്തിലും
നിന്‍ സ്നേഹത്തില്‍ ആഴം ഞാന്‍ അറിഞ്ഞു
ഇത്രമേല്‍ അത്രയും ഞാനും നീയും
പ്രണയിച്ചു ചിരിച്ചു നടന്ന കാലങ്ങള്‍
ഇന്നുമെന്‍ നീര്‍ തുള്ളിയില്‍ തുളുമ്പുന്നു
നിന്‍ പ്രണയാര്‍ദ്രമാം തലോടലും സാന്ദ്വനവും
അത്രമേല്‍ ഒരുമിച്ചു ജീവിക്കുവാന്‍ കൊതിച്ചു ഞാന്‍
നിശാഗന്ധിയില്‍ പൂക്കുന്ന വള്ളി മുല്ല
പോലെ നീ നിന്‍ മന്ദഹാസം എന്‍
ഹൃദയത്തിന്‍ ഉള്ളറകളില്‍ പകര്‍ന്ന്പോള്‍
എന്‍ ജീവിതം സന്തോഷ സുരഭിലമാകിയപ്പോള്‍
അറിയുന്നു ഞാന്‍ ഇന്നു നിന്‍ സ്നേഹത്തിന്‍ വില
ഇന്നു ഞാന്‍ ഏകനായ് നില്‍ക്കുന്നു നിന്‍
തിരിച്ചുവരവിനായ് ആഹ തലോടലിനായ്
എന്നും എന്നെ കൊതിപിച്ചു മാത്രം നീ
നല്‍കിയിട്ടുള്ള ആഹ മധുര ആഹ സുന്ദര
സ്നേഹ ച്ചുംബനതിനായ് കാത്തിരിക്കുന്നു ഞാന്‍
Subscribe to:
Posts (Atom)