Friday, July 14, 2017

ലോകത്തിൽ ഏറ്റവും സന്തോഷവാൻ ഞാൻ ആണെന്ന് ഇന്ന് ഈ  പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല... 

ദുബായിലെ ഒരു ചൂടൻ സായം സന്ധ്യ.. കമ്പനി ആക്കിക്കോമോഡേഷനിൽ നിന്നും മാറി സ്വന്തമായി ഒരു വില്ല ഒരു മാസമായി താമസിക്കുന്നു എന്നിട്ടും അങ്ങ് ശെരിയായി വരുന്നില്ല.... ക്ഷീണം നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ വന്നു കിടന്നു നല്ല സുഖ ഉറക്കം... ഉറക്കത്തിൽ തന്നെ നല്ല മുല്ല പൂവിന്റെ വാസന മൂക്കിൽ കയറി.. കൂടെ ഒരു തട്ടും...  എന്താണ് മാഷെ ഇന്ന് പോണ്ടേ ഇങ്ങനെ കിടന്നു ഉറങ്ങിയാ മതിയോ.. കക്ഷി കുളി ഒക്കെ കഴിഞ്ഞു നല്ല ഉഷാറാൻ ചായയുമായി വിളിച്ചു ഉണർത്തിയതാണ്,  ആരാണ് ആൾ എന്നല്ലേ ?? ലോകത്തിൽ ഏറ്റവും സന്തോഷവാൻ ഞാൻ ആണെന്ന് പറഞ്ഞില്ലേ അതിനു കാരണക്കാരി... എന്റെ കുഞ്ഞൂസ്...  ഇനി കുഞ്ഞൂസ് ആരാണനെന്നല്ലേ ചോദ്യം... അത് ഈ കഥയ്ക്ക് ശേഷം മനസിലാവും.. 


അങ്ങനെ ചായയും കുടിച്ചു അവൾക്കൊരു ചൂട് ഉമ്മയും കൊടുത്തു ഞാൻ എണീച്ചു.  അവൾ അടുക്കളയിൽ പോയി എനിക്കുള്ള ആഹാരം ഉണ്ടാകാൻ... ഞാൻ പലപ്പോഴും അതിശയിക്കേണ്ടി വന്നിട്ടുണ്ട് നിസ്വാർഥമായ സ്നേഹം.. കോടീശ്വരി ആണെങ്കിലും ലാളിത്യം.. കൈ പുണ്യം അതി കേമം..  സ്കൂളിൽ പഠിക്കുമ്പോൾ പോലും ഉച്ച ആഹാരം കൊണ്ട് പോകാത്ത ഞാൻ അവൾ ഉണ്ടാക്കി തരുന്നത് കൊതിയോടെ കൊണ്ട് പോകും... 


പഴയതൊക്കെ ഞാൻ മറന്നു തുടങ്ങി പുതിയ ഒരു അദ്ധ്യായം ജീവിതത്തിൽ രണ്ടു  മാസം മുന്നേ ആരംഭിച്ചു.... കുളി കഴിഞ്ഞ ഇറങ്ങിയപ്പോ ദേണ്ടെ കുഞ്ഞൂസ് രാസ്നാദി പൊടിയുമായി നിൽക്കുന്നു.. അത് പതുക്കെ എന്റെ ഉച്ചിയിൽ തടകി.. എന്നോട് വഴക്ക എന്ന ഭാവേന.. കുളിച്ചാൽ തല നേരെ തോർത്തില്ല തൊണ്ട വേദന എന്നും പറഞ്ഞു വന്നോണം.. ഞാൻ അവളുടെ കവിളിൽ ഒന്ന് സ്നേഹത്തോടെ നുള്ളി....കണ്ണുകൾ നിറഞ്ഞു അവളുടെ അടുത്ത ചോദ്യം എത്രനാൾ കൂടെ എന്റെ കണ്ണൻ എന്റെ അടുത്ത് കാണും ???


ഉത്തരം ഇല്ലാത്ത ചോദ്യം.. കാരണം ഞാൻ വിഭാര്യൻ ആണ്.. കുഞ്ഞൂസ് എന്റെ ഭാര്യ അല്ല.. ഒരിക്കൽ ഒരു പ്രണയ ചതിക്കുഴിയിൽ വീണ എന്നെ കൈ പിടിച്ചു ഉയർത്താൻ നോക്കിയവൾ.. പക്ഷെ അന്ന് കാശ്‌കാരികൾ വീണ്ടും ചതിക്കും എന്ന് പറഞ്ഞു ഞാൻ അവളുടെ കൈകൾ തട്ടി മാറ്റി വേറെ ഒരാൾക്ക് കൊടുത്തു... അന്ന് വേദനയോടെ അവൾ പറഞ്ഞു ഏട്ടന് നല്ലതേ വരൂ എന്ന്.... പക്ഷെ എവിടെയോ  പിഴച്ചു എന്നെ രക്ഷിച്ചു എന്ന് തോന്നിച്ച കൈകൾ.. സ്വാർത്ഥയുടെയും സ്വത്തിന്റെയും സുഗത്തിന്റെയും മാത്രം കൈകൾ ആയിരുന്നു.. അവസാനം മുന്നത്തെ ചതികുഴിയെകാളും വലിയ ചതി കുഴി അവൾ ഒരുക്കി... 

മൂന്നു  മാസം മുന്നേ മൊബൈലിൽ ഒരു കാൾ, ശബ്ദം ആദ്യം എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.. ഒറ്റ ചോദ്യം എന്നോട് 8 വർഷം മിണ്ടീലൽ ശബ്ദം മറക്കുമോ ??? എന്റെ ഓർമയിൽ നിന്നും അവളുടെ പേര് ചികഞ്ഞെടുക്കാൻ നന്നേ പാടുപെട്ടു.. പക്ഷെ ആ പേര് തെറ്റിപ്പോയി.. അപ്പോൾ അവൾ തന്നെ ചോദിച്ചു മറന്നു അല്ലേ എന്ന്... കുറ്റബോധം ഒരു കൂട്ടുകാരിയുടെ പേര് മറക്കാനോ.... അവസാനം അവൾ തന്നെ പറഞ്ഞു... അടുത്ത ചോദ്യം നിങ്ങൾ പിരിഞ്ഞു എന്നറിഞ്ഞു സത്യമാണോ ?? ഞാൻ പറഞ്ഞു അതേ.. കാരണങ്ങൾ ചോദിച്ചു ഞാൻ ഒഴിഞ്ഞു മാറി തിരക്കാണ് എന്ന് പറഞ്ഞു ഫോൺ വെച്ചു.... 

അങ്ങനെ ഒരു പത്തു ദിവസം കഴിഞ്ഞു ദുബായ് നമ്പറിൽ നിന്നും ഒരു കാൾ... ഞാനാണ് എന്തുകൊണ്ടോ എനിക്ക് ശബ്ദം മനസിലാക്കാൻ കഴിഞ്ഞു.. അതിശയത്തോടെ ഞാൻ ചോദിച്ചു താൻ എന്താ ഇവിടെ.. ദേ വരുന്നു ഞെട്ടിക്കുന്ന ഉത്തരം എന്റെ അച്ഛന് മൂന്ന് രാജ്യങ്ങളിൽ ഉണ്ട് ബിസിനസ്‌ uae അതിൽ ഒന്ന് മാത്രം, തന്നെ ഒന്ന് കാണാൻ പറ്റുമോ ?? കാണാൻ പറ്റിയ അവസ്ഥയിൽ അല്ലായിരുന്നു ഒഴിവുകൾ പറഞ്ഞു പക്ഷെ വിട്ടില്ല കണ്ടേ അടങ്ങു എന്ന വാശി...  എട്ടു വർഷം കഴിഞ്ഞു കാണുന്ന ആളോട് കാണാൻ ഒരു താല്പര്യം കാണിക്കടോ എന്ന് പറഞ്ഞു എന്റെ അവധി ദിവസം ഞങ്ങൾ കണ്ടു...... 

ഒരു മഞ്ഞ ചുരിദാർ ആയിരുന്നു അവളുടെ വേഷം... കണ്ടപാടെ ഓടി എന്റെ അടുത്ത് വന്നു, ആ കണ്ണുകൾ പ്രകാശം കൊണ്ട് നിറഞ്ഞു.. അത്ഭുതം ആയതു എന്തോ കണ്ടത് പോലെ. ഞാൻ ചിരിച്ചു.. പിന്നെ ഒരു കോഫി ഷോപ്പിൽ ജ്യൂസ്‌ നുണഞ്ഞു കൊണ്ട് സംസാരിച്ചു... അവൾ എന്നോടു ഒരിക്കൽ എങ്കിലും അവളെ ഓർത്തിട്ടൊണ്ടോ ഈ എട്ടു വർഷത്തിൽ... സത്യസന്ധമായി ഞാൻ പറഞ്ഞു ഇല്ല എന്ന്. അടുത്ത ചോദ്യം അവിടെയാണ് മാഷിന് താളം തെറ്റിപോയത്.  എന്തിനു ഇനി മറച്ചു വെച്ചിട്ട് ഞാൻ എല്ലാം തുറന്നു പറഞ്ഞു.. ആദ്യം ഒക്കെ കാര്യങ്ങൾ എല്ലാരോടും പറയുമ്പോൾ കണ്ണ് നിറയുമായിരുന്നു ഇപ്പൊ അങ്ങനെ ഒരു ശല്യം ഇല്ല.  അവൾ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി... 

"3 വർഷം നിങ്ങൾ തികയ്ക്കുമെന്നു വിചാരിച്ചില്ല പക്ഷെ അതും മുന്നിട്ടു താൻ പോയി മനസ് ഒരുപാട് സന്തോഷിച്ചു കാരണം താൻ ഹാപ്പി ആണല്ലോ. ഞാൻ അന്നും ഇന്നും എന്നും ഒരാളെ മാത്രേ സ്നേഹിച്ചിട്ടോളൂ അത് താങ്കൾ ആണ്..... വീട്ടുകാർ ഒരുപാട് നിർബന്ധിച്ചു കല്യാണം കഴിക്കാൻ ആരേലും ഇഷ്ടം ഒണ്ടേൽ പറയാൻ.. എനിക്ക് മാത്രം അറിയാവുന്ന രഹസ്യം 12 വര്ഷമായി നിന്നെ ഞാൻ സ്നേഹിക്കുന്നു നിന്റെ എല്ലാ പ്രണയങ്ങളും ഞാൻ കണ്ടു അവിടെയും നിന്റെ സന്തോഷം ആയിരുന്നു എനിക്ക് വേണ്ടത്.. വലിയ ഒരു കുഴിയിൽ വീണപ്പോൾ ആണ് നിന്നോട് ഞാൻ എന്റെ ഇഷ്ടം പറഞ്ഞത് അന്നത്തെ അവസ്ഥാ അങ്ങനെ ആയോണ്ട് നീ എന്നെ ആട്ടി ഓടിച്ചു. പിന്നീട് നീ വേറെ ഒരാളുമായി അടുപ്പത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ അപ്പോഴും ഞാൻ തോറ്റു പോയി.  പിന്നെ ഞാൻ ഒരു കാര്യം മനസിലാക്കിയേ എനിക്ക് നിന്നെ സ്നേഹിക്കാൻ നിന്റെ സമ്മതം എന്തിനാ "

ഞാൻ എന്താണ് ഉദ്ദേശ്യം എന്ന ഭാവേന അവളുടെ മുഖത്തു നോക്കി.. അവൾ എന്നോട് ചോദിച്ചു..  "നിന്റെ സമ്മതത്തോടെ ഞാൻ നിന്നെ സ്നേഹിച്ചോട്ടെ,  എന്നോട് നീ സംസാരിക്കേണ്ട, സ്നേഹിക്കണ്ട, ഒന്നും ചെയ്തു തരണ്ട.. ഞാൻ സ്നേഹിച്ചോട്ടെ"

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു നിനക്ക് വട്ടായതാണോ എനിക്ക് വട്ടായതാണോ എന്ന്  😂 അവളുടെ കണ്ണുകൾ ഉടനെ നിറഞ്ഞു..  അത് കണ്ടു ഞാൻ പറഞ്ഞു.. ഒരുപാട് കടം ഉണ്ട്.. പിന്നെ നിയമപരമായി വേര്പിരിഞ്ഞില്ല അടുത്തത് അവർ ഇനി വെല്ല ചതിക്കുഴി ഒരുക്കി വെച്ചിട്ടൊണ്ടോ എന്ന് അറിയില്ല അതുകൊണ്ട് എനിക്ക് ഒരു ഉത്തരം തരാൻ കഴിയില്ല..  അടുത്ത് നടന്നത് ഞാൻ സിനിമയിൽ പോലും കണ്ടിട്ടില്ല.... ബില്ല് വന്നു ജ്യൂസ്‌ കുടിച്ചതിന്റെ.. അവൾ എന്നോട് എന്റെ കാർഡ് ചോദിച്ചു.. ഞാൻ ദുബായ് ക്രെഡിറ്റ്‌ കാർഡ് കൊടുത്തു പക്ഷെ അവൾക്ക് എന്റെ ഇന്ത്യൻ കാർഡ് തന്നെ വേണം.  ഞാൻ ആലോചിച്ചു ഇവൾക്ക് എന്താണ് പ്രാന്താണോ എന്ന് കാരണം നഷ്ടം ആണ് ഇവിടെ ഇന്ത്യൻ കാർഡ് ഉപയോഗിക്കുന്നത് മനസില്ല മനസോടെ ഞാൻ കൊടുത്തു.  അവൾ എന്നോട് എവിടെ ഇരിക്കാൻ പറഞ്ഞു പോയി ബില്ല്  അടച്ചുകൊണ്ട് ഇരുന്നപ്പോ ആരെയോ ഫോണിൽ വിളിക്കുന്നു എന്തൊക്കെയോ എഴുതി എടുക്കുന്നു അത് കഴിഞ്ഞു തിരിച്ചു വന്നു പറഞ്ഞു ഒരു ചുരിദാർ വാങ്ങണം കൂടെ വരുമോ എന്ന് ഞാൻ വേണോ എന്ന ഭാവേന അവളുടെ മുഖത്തു നോക്കി.. ഒന്നും പറഞ്ഞാൽ പറ്റില്ല വന്നേ പറ്റൂ എന്നായി.  അവൾ ഒരു ഓറഞ്ച് ചുരിദാർ വാങ്ങി എന്നെ ഇട്ടു കാണിച്ചു.. അപ്പോഴാണ് ആ ഞെട്ടിക്കുന്ന sms എന്റെ ഫോണിൽ വന്നത് 20 ലക്ഷം എന്റെ അക്കൗണ്ടിൽ വന്നിരിക്കുന്നു... എന്റെ മുഖത്തു വന്ന ഞെട്ടൽ കണ്ടു അവൾ പറഞ്ഞു നിങ്ങളുടെ ആദ്യത്തെ പ്രശ്നം കടം ഒണ്ട് എന്നത്.... ഇപ്പോൾ ഒരു രൂപാ പോലും കണ്ടാമില്ലലോ... ഞാൻ എന്നെ തന്നെ പിച്ചി നോക്കി സ്വപ്നം ആണോ എന്ന് അറിയാൻ.... 

Wednesday, October 19, 2016

അറിയില്ല എനിക്ക്

ഒരു ക്ലുളിർ തെന്നലായി ഒരു കുളിർ മഞ്ജിമമായി
ഒരു ജീവരാശിയായി നീ എൻ ഹൃദയത്തിൽ ഇറങ്ങി
ഞാൻ ഒന്ന് ചൊല്ലും മുന്നേ നീ അത് നൽകിടും
ഞാൻ ഒന്ന് മാറിടും മുന്നേ നീ എന്നെ ചേർത്തിടും
ഇന്ന് നീ ഞാൻ ഒന്ന് ചൊല്ലിടും മുന്നേ പത്തു ചൊല്ലിടും
ഇന്ന്  നീ ഞാൻ ഒന്ന് മാറിടും മുന്നേ ദൂരേയ്ക്ക് മാറിടും
എന്നിലെ തെറ്റുകൾ ഏറ്റു ചൊല്ലി എന്നിലെ കണ്ണുനീർ
ഒഴുകി ഇറങ്ങി ഒരു ഗദ്ഗദമായി വാക്കുകൾ ഇടറിവിങ്ങി
അന്നത്തെ പൈത്തലോ അന്നത്തെ മാലാഖയോ എൻ
കണ്ണുനീർ വീഴാതെ തല കുനിയാകാത്ത മാലാഖയോ
ഇന്ന് എൻ കണ്ണീരിനായി മാത്രം തപമിരിക്കുന്നത്
കഴിയില്ല പൈതലേ കാലമെത്ര കടന്നാലും ദൂരമെത്ര
താണ്ടിയാലും ജീവിതം എത്ര ഉയർന്നാലും മറക്കുവാൻ
ഒരിക്കലും മറക്കുവാൻ കഴിയില്ലെനിക്ക്.....
ഞാൻ നല്കിയതെല്ലാം കിട്ടിയില്ലെന്നു നീ പറഞ്ഞാലും
ഓർക്കുക നീ പൊട്ടിചിരിച്ചതെല്ലാം....ഓർക്കുക
തെറ്റുകൾ ചെയ്‌തെങ്കിലും എത്ര ശെരി ഞാൻ ചെയ്‌തിട്ടുണ്ടെന്നു
സമയം കഴിഞ്ഞു നീ വരും അന്ന് സമയമൊരുപാട്
കഴിഞ്ഞിരിക്കും രാത്രിയുടെ ഇരുട്ടുമാറി വെളിച്ചമെത്തുകതന്നെ
ചെയ്‌യും അന്ന് കാർമേഘം സൂര്യനെ മറയ്ക്കും
അന്ന് കണ്ണീർ പൊഴിക്കും പണവും പ്രതാപവും എല്ലാം
നിമിഷങ്ങളുടെ ആയുസേ  ഒളൂ ഈയ്യാം പാറ്റകളെ പോലെ
എത്രയും നാൾ  നിനക്ക് ലഭിച്ചതിന്റെ വില നിനക്ക് മനസിലാകും..
എപ്പോൾ നിനക്ക് കിട്ടുന്ന സുഖം അതൊരിക്കലും ശാശ്വതമല്ല
അന്ന് നീ പശ്ചാത്തപിക്കും....മടങ്ങി വരും തീർച്ച
അന്ന് ഞാൻ ഉണ്ടെങ്കിൽ എന്റെ നെഞ്ചിൽ ചേർത്ത് പിടിക്കും.......

Sunday, March 20, 2011

നിസ്വാര്‍ഥ സ്നേഹം



ഒരിക്കല്‍ മഞ്ഞുതുള്ളിയത് പുല്കൊടിയോടാഞ്ഞു
സൂര്യനതുയരുമ്പോള്‍ ഭൂമിയില്‍ ഞാന്‍ പതിക്കുമ്പോള്‍
നിന്ടെ നേര്‍ത്ത വിടര്‍ന്ന ഇലയാല്‍ എന്നെ നീ
താങ്ങിടുമോ? പുല്കൊടിയതോട് ചൊല്ലി സൂര്യണ്ടെ
താപത്താല്‍ നീ നീരവിയാവില്ലെന്നൊരു വാക്ക്
ചൊല്ലിനാല്‍ സൂര്യതാപമെല്‍ക്കാതെ ഞാന്‍ നിന്നെ
കാത്തുകൊള്ളാം അശ്രുവത് പൊഴിച്ച് മഞ്ഞുതുള്ളി
അമര്‍ന്നു പുല്കൊടിയുടെ മാറിലത് തന്ടിനും
ഇലയിനും ഇടയില്‍ ഒളിച്ചു ആഹ പാവം
 മഞ്ഞുതുള്ളിയത് രവിയുടെം മരുതന്ടെം അക്ഷിയത്
പതിക്കാതിരിക്കുവാന്‍ വിധിയെന്ന് ചൊല്ലിനാല്‍
ഉഗ്ര രൂപം പൂണ്ടു മാരുതന്‍ അടിച്ചോടിച്ചു അവനാ
പാവം പുല്കൊടിയെ ഇതു സഹിക്കവയ്യാത മഞ്ഞു-
തുള്ളി പുല്കൊടിയെ തഴുകി ഇറങ്ങി ഭൂമിയില്‍
പതിച്ചു മിഴികള്‍ നിറഞ്ഞു കരഞ്ഞു കൊണ്ട് ആഹ
പുല്‍കൊടി മഞ്ഞു തുള്ളിയോടു ചൊല്ലി ഒരിക്കലെങ്ങിലും
എന്നെങ്ങിലും എന്റെ സ്വന്തമാകുമോ നീ????

"പുല്കൊടിക്ക് മഞ്ഞു തുള്ളിയെ സ്നേഹികാനെ കഴിയൂ സ്വന്തമാക്കാന്‍ കഴിയില്ല"


 

പ്രണയിനി


സ്നേഹത്തിന്‍  തെളിദീപമാണ്  നീ
സഹനത്തിന്‍ മിഴി  ദീപമാണ്  നീ
ഒരിക്കലും  വറ്റാത്ത  സ്നേഹത്തിന്‍
ഉറവിടമത് നീയല്ലോ
എന്‍  പ്രിയസകി  നീ  എന്‍  പ്രാണസകി
എന്നിലെ ഇഷ്ടങ്ങള്‍ നീ അറിഞ്ഞു
എനിലെ സംഗടം നീ അറിഞ്ഞു
നിന്‍  തൂവല്‍  സ്പര്‍ശത്താല്‍  നീ
എന്‍ മിഴിനീരു  സ്വര്‍ണ കണികകള്‍ആക്കി
കൈവിട്ടു  പോകുമെന്ന  ഭയതിനാല്‍
നീ എന്നെ നിന്‍ തടവറയിലാക്കി
ഒരുപാടെ  സ്നേഹിച്ചു  ലാളിച്ചു  നീ
എന്നെ ചുടു  ചുംബനങ്ങള്‍  ഏകി
നീ എന്‍ ചാരെ വന്നത്  എന്‍
മുന്‍ജന്മ പുണ്യമതല്ലോ എന്‍
പഞ്ചാര  തേന്‍ കണി  അല്ലോ  നീ
എന്‍ ഹൃദയത്തില്‍  മൊട്ടിട  പൊന്‍
പനിനീര്‍  പൂവേ  അത്രമേല്‍
ഇത്രയും ഞാന്‍  എന്റെ  ജീവനെ
കാളെരെ നിന്നെ  പ്രണയിക്കുന്നു 

Wednesday, March 16, 2011

നഷ്ടസ്വപ്നങ്ങള്‍

ഉരുകുന്ന നെഞ്ചിലെ ഒരു കുഞ്ഞു തേങ്ങലായ്
നീ എന്ടെ ചിറകിണ്ടേ കീഴെ വന്നു
ഒന്നുമില്ലാത്തെന്‍ ഹൃദയത്തില്‍ നീ വെറുതെ
കളമെഴുതി പാട്ടുകള്‍ പാടി നിര്‍ത്തി
എന്തിനു നീ വെറുതെ എന്‍ ഹൃദയത്തിന്‍
നൊമ്പരങ്ങള്‍ അറിയാതെ പാടി  നിര്‍ത്തി
നിന്ടെ ഒരു പാട്ടിന്റെ താളത്തില്‍ എന്‍
നെഞ്ച് തുടിക്കുന്ന വേദന നീ കേള്‍ക്കുമോ
മിധ്യയില്‍ ഞാന്‍ വീണു ഉഴലുന്ന നേരം 
എന്തിനു നീ എന്നെ വിട്ടകന്നു 

ഒരു കുഞ്ഞു തെന്നലായ് നീ വീശുമെങ്ങില്‍ 
എന്‍ ഹൃദയം പിളര്‍ക്കുന്ന വേദന കേള്‍ക്കാം 
ആയിരം സൂര്യന്മാര്‍ ഒത്തോരുമിചാലും
ഏല്‍ക്കാത്ത ചൂടിനാല്‍ പിളരുന്നു ഞാന്‍ 

അന്ന് നീ തന്ന പനിനീര്‍ പൂവിന്റെ 
ഇതളുകള്‍ എല്ലാം കൊഴിഞ്ഞു പൊയ് 
യുഗങ്ങളില്‍ അത്രയും ഞാന്‍ കാത്തിരിക്കാം 
നിന്‍ മൊഴി എന്‍ കത്തില്‍ കേള്‍ക്കുവനായ് 
വരുമോ നീ പ്രിയസഘി എന്‍ ചാരെ ഒന്ന്
ഒരുമിച്ചു ചെര്നോന്നു  നില്‍ക്കുവനായ്
നഷ്ടസ്വപ്നങ്ങളില്‍ എന്‍ പേര്‍ ചേര്‍ക്കുവാന്‍
എന്തിനു നീ എന്നെ അനുവദിച്ചു

സൂര്യന് നേരെ പറന്നൊരു പറവയായ്
എന്തിനു നീ എന്റെ ചിറകരിഞ്ഞു
ഒടുവില ഞാന്‍ ഇന്നു ചോരയില്‍ പൊതിഞ്ഞു
ഏകനായ്  നില്‍ക്കുന്നു ചിറകുകള്‍ അറ്റൊരു
വേദനയില്‍ നിന്‍ ധ്വനി എന്‍ കാതില്‍ 
കേള്‍കുന്ന നേരം എന്‍ ചിറകുകള്‍ പുനര്‍ജനികും 

Monday, March 14, 2011

രാധതന്‍ കണീര്‍

എവിടെ എന്‍ കണ്ണാ മണി വര്‍ണ്ണാ  നീ
കാളിന്ദി തീരത്ത് പൊന്‍ വേണു നാദം
കേള്‍ക്കാനായ് കാതോര്‍ത്തു മിഴിവാര്‍ത്തി
രിക്കുമീ ഗോപികയെ മറന്നോ എന്‍ കാര്‍  വര്‍ണ്ണാ

വേണു ഗാനത്താല്‍ നീ നിശ്ചലമാക്കിയ
അമ്പാടിയില്‍ കേഴുന്ന മനസുമായ്
തീരാത്ത കണ്ണീരുമായ് പിടയുന്ന എന്നെ
നീ കാണ്വതെന്തേ കണ്ണാ എന്‍ കാര്‍ വര്‍ണ്ണാ

കട്ടെടുത്ത വെണ്ണയും പിഴുതെടുത്ത എന്ടെ
ഹൃദയവും നിന്ടെ വേണു ഗാനത്താല്‍
ഒഴുകി ഒഴുകി ഒഴുകി എവിടെ പോയ്‌
രാധയുടെ സ്നേഹത്തെ ഗോപികയോടുപമിച്ചോ എന്‍ കണ്ണാ

ഒരുമിക്കാത്ത നമ്മുടെ പ്രണയത്തെ എന്തിനീ
മാലോകര്‍ ലോകം കണ്ട പ്രണയതോടുപമിച്ചു
എന്തിനവര്‍ നമ്മെ പുകഴ്ത്തിപാടി
രാധതന്‍ കണീര്‍ കാണുവാന്‍ ആരുമില്ലാ........





Tuesday, March 1, 2011

അമ്മ

അമ്മിഞ്ഞ പലിന്ടെ മധുരം ഓര്‍ക്കുന്നുവോ
എന്‍ പൊന്‍ മകനേ നീ എന്‍ ഗര്‍ഭപാത്രത്തില്‍
നീ നല്‍കിയ വേദന എത്രയോ നിസാരം എന്ന്
എനികിന്നു തോന്നുന്നു നിന്നെ താരാട്ട് പാടി
ഉറക്കിയ എന്‍ ഉറക്കമില്ലാത്ത രാവുകളില്‍ എന്‍
ചൂട് പറ്റി എന്നോടെ ചേര്‍ന്ന് നീ ഉറങ്ങി നിന്‍
ധ്വനിയില്‍ നിനക്കുവേണ്ട്തെല്ലാം നല്‍കി കൈ
വളരുന്നോ കാല്‍  വളരുന്നോ എന്ന് കണ്ണില്‍ എണ്ണ
ഒഴിച്ചു ഞാന്‍ നോക്കിയിരുന്നു ഇന്നു നീ ഇന്നലെ
വന്നവള്‍ക്കായ്‌ എന്റെ നേരെ വിരല്‍ ചൂണ്ടി
ഹൃദയം പിളര്‍ക്കും വേദന ഏകിയലുമ് എന്‍
ഹൃദയം നീ പറിച്ചു എടുത്താലും നീ എന്‍ പൊന്‍
മകനാണ്, മകനെ നീ അറിയണം നിന്‍ കണ്ണ്നീരില്‍
ഞാന്‍ പുഞ്ചിരിച്ചത് ഒരിക്കല്‍ മാത്രം അന്നാണ്
നീ എന്‍ ഗര്ഭാപത്രത്തിനപ്പുറം വന്നത് ഒരിക്കല്‍ നീ
അറിയും  അമ്മിഞ്ഞ പലിന്ടെ മധുരം
ഈ അമ്മയുടെ വില......

അമ്മ

Wednesday, February 9, 2011

പിടയ്ക്കുന്ന ഹൃദയം

കഴിഞ്ഞു  പോയതെല്ലാം  വെറും  കിനാക്കള്‍ ആയോ
 നീ തന്ന  വാക്കുകളും  ചൊല്ലിയ  കിന്നാരങ്ങളും
 സ്വപ്നത്തിലായിരുന്നോ എന്തിനെന്നെ  നീ  നിന്‍
 സ്നേഹബാണത്താല്‍ എയ്തു  വീഴ്ത്തി എന്‍
 ജീവിതം  നിനക്ക്  വെറും  കളിപ്പാട്ടമോ
എനികൊരു  മനസുന്ടെ എന്നു  നീ എന്തെ
 ഓര്‍ക്കുവതില്ല  ഒരുപാടെ  സ്നേഹിച്ചതിനുള്ള
 ശിക്ഷയോ  ഇന്നു എന്‍  ഹൃദയം നുറുങ്ങുന്ന
 ഒച്ച  നിനക്ക്  മധുരഗാനമോ മായുന്ന  സിന്ദൂര
സന്ദ്യയോ മെല്ലെ നീ  മായ്ക്കുന്നുവോ  എന്നെ
 നിന്‍  ഹൃദയത്തില്‍  നിന്നും  ഒരുപാടു  ഞാന്‍
 ആശിച്ചു  നിന്‍  കൈപിടിച്ച്  മേഘങ്ങള്‍  കീഴടക്കി 
ഒരുമിച്ചു  നടക്കാമെന്ന്  ഇന്നു ഞാന്‍  കീഴടങ്ങി
 നില്കുന്നു ഒരു  വാക്ക്  പോലും  മിണ്ടുവാനാവാതെ ..
ഒഴുകുന്ന  പുഴയില്‍  കുളിര്കും കുമിളകള്‍  പോലെ
 പൊട്ടിപൊളിഞ്ഞു  നില്കുന്നു ഏകനായ്  കണ്ണുനീര്‍  പോഴിച്ചു
പിടയുന്ന  നെഞ്ചില്‍  നീ  ഒരു  കുളിര്‍തെന്നല്‍
ആവുമെന്ന്‍ ആശിച്ചതെല്ലാം  വെറുതെ നനുത്ത
 വിരല്‍തുംബുകളാല്‍  നീ  എന്‍  വിരല്‍ തൊട്ടു
 നടക്കുമെന്ന് ആശിച്ചതെല്ലാം  വെറുതെ
എല്ലാം  വെറുതെ എന്നറിയുന്നത്  മനസിലൊരു
പിടി  കനല്‍  വീഴുന്ന  പോലെ
സുഗമുല്ലോരനുഭൂതിയനിത്  പിടയ്ക്കുന്ന
നെഞ്ചില്‍ വീഴുന്ന കനല്‍ ഇന്നു എന്‍ തലയിനയ്ക്ക്
മാത്രം  അറിയാം എന്‍ മിഴിനീരിന്‍  മധുരം
ഒന്നുമില്ലാതിരുന്ന  നീ  എനിക്ക്  നല്‍കി
എന്‍  മിഴികള്‍  നിറയെ  മിഴിനീര്‍ 
ഞാന്‍ കാത്തിരിക്കുമത്  നിനകായ്‌  എന്‍  മിഴികള്‍
ചിമ്മാതെ  മിഴിനീരുമായ് 
എന്‍  മിഴിയുടെ  ചിമ്മല്‍  നില്കും  വരെ ...

Saturday, January 1, 2011

പരിശുദ്ധിയും പതിവൃത്യവും

പരിശുദ്ധി എന്നതു മനസിന്ടെ
ഉള്ളില്‍ നിന്നും ഗമികേണ്ട  ഒന്നെന്നു
താന്‍  ഒന്ന്  ഒര്തീടെനം നല്ലൊരു
സ്നാനമങ്ങു നടത്തീടുവില്‍
പുറമേക്ക്  പരിശുധിയില്‍  നീരാടാം
കാരുണ്യവും  സ്നേഹവും
ഈശ്വരചിന്തയും  ചെര്നീടുവില്‍
അകമെക്  പരിശുദ്ധി ആയിടുമത്
പതിവൃത്യമെന്നത്  സമൂഹ  സങ്ങല്പവും
പരിശുദ്ധി എന്നത്  ആത്മസങ്ങല്പ്പവും
ഇവയില്‍  രണ്ടാമത്  നിനകുണ്ടാകുകയാല്‍
നീയെന്നും  പവിത്രത  തന്നെയാവും
അടിയുന്ന മടികുത്തു  കാമാത്തിനാല്‍
ആവുകയാല്‍  നിന്നിലെ  കളംഗം നിന്നിലെ
പാപം  നിന്നെയെന്നും  നശിപികും
വിധിയാല്‍  അഴിയുന്ന  മാനം 
വിധിയുടെ  വിളയാട്ടം  മാത്രം  മുന്‍-
ജന്മ  പാപത്തിന്‍  ഭലം .......

Tuesday, December 28, 2010

പ്രണയം

കുറിഞ്ഞികള്‍ പൂത്തൊരു താഴ്‌വരയില്‍
ആദ്യമായ് നിന്നെ ഞാന്‍ കണ്ടനാള്‍
കോടമഞ്ഞിന്‍ തണുപ്പതിലോന്നു ഞാന്‍
കോരി തരിച്ചു നിന്നിടുമ്പോള്‍

ചാരെ നീ എന്‍ കരവും പിടിച്ചു
നീ പുഞ്ചിരിച്ചപോള്‍  ഒഴുകുന്ന
മഞ്ഞും കൂകുന്ന കുയിലും ഉയരുന്ന രവിയും
എല്ലാം എന്‍ കൈകുള്ളില്‍ ആയ പോലെ

മഞ്ഞിന്‍ തുള്ളികള്‍ ഇറ്റിറ്റ വീഴുമ്പോള്‍ 
കാണുവാന്‍ എന്തൊരു ചന്ദം സഹ്യനടെ
ഭംഗിയും നീങ്ങുന്ന മേഘവും മിഴികള്‍ക്ക്
മഞ്ഞിനേക്കാള്‍ കുളിരേകുന്ന കാഴ്ചയായ്

നിന്‍ കയ്യും പിടിച്ചു മെല്ലെ നടന്നപോള്‍
നിന്‍ മിഴിയാല്‍ എന്നെ നീ ഉഴിഞ്ഞത് ഇന്നും
ഞാന്‍ ഓര്‍ക്കുന്നു അന്ന് ഞാന്‍
ഞാന്‍ അറിഞ്ഞു എത്ര സുന്ദരമീ പ്രണയം

Friday, December 17, 2010

പഴംകഥകളില്‍ നിന്നും ഞാന്‍ ഒരു
കവിത ഒന്ന് എഴുതാം
എന്‍ടെ  കവിതയുടെ  വരികളില്‍
നിന്നും  പ്രണയത്തിന്‍  നോവിണ്ടേ
സുഘമൊന്നു  നിങ്ങള്‍ക്  അറിയാം
എഴുതരുതെന്ന്  ഞാന്‍  ആശിച്ചു
വെങ്ങിലും  എഴുതാതെ  എന്‍ടെ
സങ്ങടങ്ങള്‍ക്ക്  അറുതിവരുനില്ല
ദൈവത്തിന്‍  കാരുണ്യം  ഞാന്‍
ഒന്നിതറിഞ്ഞു എന്‍ടെ  ചേച്ചിയുടെ
എന്‍ടെ  കൂട്ടുകാരിയുടെ  സ്നേഹമാണ് അത് 
പ്രണയത്തിന്‍  നോവില്‍  തെളിയുന്ന
സുഖമാണ്  സൌഹൃതം  അതിലൊരു 
തിരിയാനു  നീ  എന്‍  പ്രിയ  കൂട്ടുകാരി
എന്‍ടെ കണീര്‍ ഒപ്പാന്‍  നീ  കണീര്‍
പോഴിച്ചു എന്‍ടെ  പുഞ്ചിരികായ്‌
നീ  പുഞ്ചിരിച്ചു  ഒരുപാടു 
ഒരുപാടു  നന്ദിയുന്ടെനികെ  ദൈവമേ
നീ  തന്ന  എന്‍ടെ  കൂട്ടുകാരിക്ക്
ആയിരം  ആയുസുകള്‍  നല്‍കേണമേ .....

Saturday, December 11, 2010

അന്നേ നിനക്ക് ചോല്ലാമായിരുന്നു
എന്‍ ഇഷ്ടം നിനക്കൊരു ഭാരമാണെന്ന്
അവസാന നിമിഷത്തില്‍ ഉള്ളിണ്ടെ
 ഉള്ളില്‍ ഞാന്‍ നെയ്തു കൂട്ടിയ
സ്വപ്‌നങ്ങള്‍ എല്ലാം  വെറും സ്വപ്നങ്ങളാക്കി
നീ മാറ്റിയപ്പോള്‍ പിടയുന്ന നെഞ്ചിലെ
ഒരു കുളിര്‍ തെന്നലായ് നിന്‍
പുഞ്ചിരിയെങ്ങിലും ഞാന്‍ കണ്ടോട്ടെ
എന്‍ മനസിലെ തേങ്ങല്കളിലെല്ലാം നിന്‍
പുഞ്ചിരി സംഗീതമായ് മാറും
എന്‍ ഗദ്ഗദം താളമായ് മാറും
എന്‍ കണ്ണുനീരെല്ലാം മധുരിക്കുന്ന
തേന്‍കണമായ് മാറും ആഹ ഒരു
പുഞ്ചിരിയെങ്ങിലും ഓര്‍ത്തു വെക്കുവാന്‍
ഉള്ളൊരു അനുവാധമെങ്ങിലും നീ തരുമോ ?
ആഹ മുഖം ഇന്നുമെന്‍ മനസ്സില്‍
തെളിയുമ്പോള്‍ എന്‍ ഹൃദയം
പിടയുന്ന ഉച്ച നീ ഒരിക്കലെങ്ങിലും
കേള്‍ക്കുമോ? ഞാന്‍ ചെയയ്ത പാപത്തിന്‍
ശിക്ഷയുടെ വിധിയില്‍ ഉമിതീയില്‍
ദിനവും വെന്ധുരുകാന്‍ ആണെന് വിധി !!!!!!!!!!!!!!!!!!

Wednesday, December 8, 2010

ഏകനായ് നിന്ന് ഞാന്‍ എന്‍ പ്രാണസഖിയെ
നോക്കവേ അവളെന്‍ മുഖം നോക്കാതെ
തിരിഞ്ഞു നടന്നകന്നു ഒരു കുഞ്ഞു
ചിരിയെങ്ങിലും സമ്മാനിക്കും എനേന്‍
പ്രതീക്ഷകള്‍ അകറ്റി കഠിനമാം വേദനകള്‍
നല്‍കിയവള്‍ നടന്നകന്നു

ഉറക്കമില്ലാത്ത രാവുകളില്‍ എന്‍
പ്രാണസഖിയുടെ ഓര്‍മകളില്‍ ഞാന്‍
ഒഴുകി നടക്കുമ്പോള്‍ ഒരു കുഞ്ഞു
തെന്നലിന്‍ ഓളങ്ങളില്‍ പതിയുന്നു
നിന്‍ മുഖം  നിലാവിന്ടെ വെളിച്ചത്തില്‍

ഒരു കുഞ്ഞു പനിനീര്‍ പൂവ് നിനക്കായ്‌
ഞാന്‍ എന്‍ ഹൃദയത്തില്‍ കാത്തുവെച്ചു
നീ എത്തും നേരം നിന്‍ ഹൃദയത്തില്‍
ഏകാനായ് അന്ന് നീ തന്ന പൊന്‍
പുഞ്ചിരി ഇന്നുമെന്‍ ഹൃദയത്തില്‍


മായാതെ നില്കുന്നു ഇനി എന്നു നല്‍കും
നീ എനിക്കെ നല്‍കിയ പൊന്‍ പുഞ്ചിരി
കാലമേറെ കഴിഞ്ഞു ഞാന്‍ കല്ലറയ്ക്കുള്ളില്‍
ആയാലും കാത്തിരിക്കും ഞാനാ
ചെമ്പനീര്‍ പൂവിനായ് അല്ലെങ്ങില്‍ ഒരു

പൊന്‍ പുഞ്ചിരിക്കായ്‌ അത്രയെങ്ങിലും
നേരം എനിക്കായ് നീ മാറ്റിവെക്കണം ..............

Sunday, November 28, 2010


ഒന്ന് കരയണം എന്നുന്ടെനിക്
എന്‍ടെ കണ്ണുനീരിനു എന്തെ ചുവപ്പ് നിറം 
എന്‍ടെ കണ്ണുകള്‍ക്ക്‌ അറിയില്ല
കണ്ണുനീര്‍ എന്നേ വറ്റി പോയിരിക്കുന്നു എന്നു
ഇപ്പോള്‍ എന്‍ കണ്ണുകള്‍ പൊഴിക്കുന്നത്
ചുടു ചോര തുള്ളികള്‍ ആണ്
വേദനകളില്‍ പെട്ട് ഉഴലുന്ന എനിക്കൊന്നു
പൊട്ടി കരയുവാന്‍ കണ്ണുനീര്‍ പോലും ബാക്കിയില്ല
ചുടു തീയില്‍ പതിക്കുന്ന കണ്ണുനീരിനു പോലും
തീയുടെ കാഠിന്യം കുറയ്കുവാന്‍ കഴിയും
കണ്ണുനീര്‍ ഇല്ലെങ്ങിലോ ഉള്ളിണ്ടെ ഉള്ളില്‍
തിളയ്ക്കുന്ന തീയില്‍ ഹൃദയം വെന്ധുരുകും
തകര്‍ത്തു പെയ്ത തീര്‍ന്ന മഴയില്‍ ഭൂമി
ആശ്വസിക്കുന്ന പോലെ എനിക്കശ്വസിക്കാന്‍
ഒരു കണ്ണുനീര്‍ തുള്ളിയെങ്ങിലും നീ
തന്നിരുന്നെങ്ങില്‍ ഞാനൊന്നു പൊട്ടി കരഞ്ഞേനെ..............

Sunday, November 14, 2010

പ്രതീക്ഷ


നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ട
പ്രണയത്തിന്‍ തിളക്കം എന്നും
നിന്‍ നയനങ്ങളില്‍ ഉണ്ടാകുമെന്ന
പ്രതീക്ഷയില്‍ ഞാന്‍ നിനക്കായ്‌ ജീവിച്ചു
ഇന്നു നിന്ടെ പ്രണയത്തിന്ടെ
ശോഭയില്‍ മങ്ങലുകള്‍ ഞാന്‍ കാണുന്നു
കാലത്തിന്ടെ മാറ്റമോ അല്ല അതോ
എന്നെ നിനക്ക്  മടുത്തുവോ? എന്നോട്
 പറഞ്ഞതെല്ലാം വെറും വക്കയിരുന്നോ ?
അതിനു മാത്രം ഞാന്‍ ചെയ്ട
തെറ്റെന്ത് ? അറിയാതെ ഒരുപാടെ
സ്നേഹിച്ചതോ? നിന്ടെ സങ്ങടങ്ങളില്‍
ഒരു കൈതങ്ങായ് കൂടെ എന്നും നിന്നതോ
 നെയ്തു കൂട്ടിയ സ്വപ്നങ്ങളില്‍ എനിക്ക്
നീ തരുമെന്ന് പറഞ്ഞ സമ്മാനം
അതിനി എനിക്ക് ആര് തരും? എന്‍ടെ
ഭദ്രയെ എനിക്കിനി ആര് തരും ??
നിനക്കറിയുമോ നിനെ ഞാന്‍ എന്ത് മാത്രം
സ്നേഹിക്കുന്നുവെന്നെ, കാലത്തിന്ടെ
പ്രഭാവത്തില്‍ അത് നീ അറിയാതെ പോകയാല്‍
എന്‍ടെ ജീവിതം വെറുമൊരു പാഴ്  ജീവിതമായ്‌
മണ്ണോടു ചെരുംബോലെങ്ങിലും ഒരു
ചെമ്പനീര്‍ പൂ എന്റെ കല്ലറയില്‍ നീ
വെക്കണം തമാശയ്കെങ്ങിലും നീ
ചൊല്ലണം "ദുഷ്ടാ നിന്നെ ഞാന്‍
സ്നേഹിച്ചിരുന്നു നിന്ടെ സ്നേഹത്തിന്റെ
വില ഇന്നു ഞാന്‍ അറിയുന്നു, ഞാന്‍ ആഗ്രഹിക്കുന്നു
ഇന്നു നീ എന്‍ടെ കൂടെ ഉണ്ടായിരുന്നെന്ഗില്‍ "
എന്നു നീ പറയുമെങ്ങില്‍ എന്‍ കരങ്ങള്‍
കല്ലറ ഭേദിച്ച് നിന്‍ കണീരോപ്പാന്‍ വരും
അത്രയ്കെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു
കാലതിന്റെ മാറ്റങ്ങളില്‍ ഒരിക്കലുമത്തില്‍
ഒരു മാറ്റവും കൂടാതെ ഒരു മറ്റും കുറയാതെ
നിന്നെ ഞാന്‍ സ്നേഹിക്കും അത്രയേറെ
നിന്നെ എനിക്കിഷ്ടമാണ് ഇന്നും ഞാന്‍
നിനക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്
പക്ഷെ എന്റെ സാമീപ്യം നിനക്കൊരു
ശല്യമായ് ഞാന്‍ അറിയുന്നു പ്രിയേ
എനോടെ പൊറുകുക   മനസിന്റെ നൊമ്പരത്തെ
അടക്കി ഞാന്‍ പറയുന്നു എന്നും നിനക്കായ്‌
ഞാന്‍ കാത്തിരിക്കും ജീവിതാവസാന നാളില്‍
നീ എന്റെ കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍..............   

Friday, November 12, 2010

സ്വപ്നമോ യാഥാര്ധ്യമോ

ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഭലിക്കുമോ
നീ എന്നെ പിരിഞ്ഞു പോകുമോ
അറിയാതെ കണ്ട സ്വപ്‌നങ്ങള്‍ ഇത്രയേറെ
യാഥാര്ധ്യമോ, അറിയില്ല എനിക്ക് അറിയില്ല

     എന്‍ടെ സ്വപ്‌നങ്ങള്‍ ഞാന്‍ നിന്നോട്
     മൊഴിഞ്ഞപ്പോള്‍ നിന്നിലെ ഭാവം
     എന്‍ടെ ഹൃദയത്തെ കീറിമുറിക്കുന്നു
     കാരണം നീയും അതാണ് മൊഴിഞ്ഞത്

പിന്നെ എന്തിനയിരുനെല്ലാം ??
എന്തിനു വേണ്ടി ആയിരുനെല്ലാം ??
നിമിഷങ്ങളുടെ സുഗതിനുവേണ്ടിയോ ?
അതോ എന്‍ടെ മിഴിനീരിന് മധുരമോ?

    യാഥാര്ധ്യമാകുമോ എന്‍ടെ സ്വപ്നം
    യാഥാര്ധ്യമായാല്‍ പിന്നെ എന്‍ടെ
    മിഴികള്‍ തുറക്കില്ല എന്‍ടെ തൂലിക
    ചലിക്കില്ല അതിനു ഞാന്‍ ഉണ്ടാകില്ല

സിഗ്രെറ്റ്

എന്‍ടെ  ദുഃഖത്തിനു വേണ്ടി
എറിഞ്ഞു  തീരുന്നു നീ നാളെ
ഞാന്‍ നിനക്ക്  വേണ്ടി എരിയുന്നു
എന്‍ടെ സമ്മര്‍ദം തീര്‍ത്തു
നീ എന്നെ ശപിക്കുന്നു
ഇന്നു നീയാല്‍ ഞാനും
നാളെ ഞാനാല്‍  നീയും
ശപിക്കരുതെന്നു പറയുവാന്‍
ഞാന്‍ നിനക്കരുമല്ല
നീ എനിക്കും ആരുമല്ല
എന്റെ ദുഃഖത്തില്‍ സന്തത
സഹചാരിയയ്  നീ എങ്ങിനെ
വന്നു ചേര്‍ന്ന് എന്നോട്
എന്നെ ശപിക്കാന്‍ വേണ്ടി മാത്രമോ????
അതോ എന്റെ ദുഃഖത്തില്‍
പന്ഗുചെര്‍ന്നു എന്നെ ആശ്വസിപിക്കാനോ???
കാലം എന്‍ടെ ദുഃഖങ്ങള്‍ അകറ്റുമെന്ഗില്‍
നിനക്ക് കഴിയുമോ നീ തന്ന ശാപം
എന്നില്‍ നിന്നും ഒഴിവാക്കുവാന്‍????
കഴിയില്ല എന്‍ പ്രിയ കൂട്ടുകാരാ
നിനക്കൊരിക്കലും നാളെ നീയാല്‍
ഞാനും നശിക്കും എന്നനെക്കുമായ് ...............

Tuesday, November 9, 2010

സുപ്രഭാതം



തമസിനെ കീറിമുറിച്ചു വരുന്ന
അരുണന്റെ ശോഭയില്‍
മുങ്ങി നീരാടി നില്‍ക്കുന്ന നിന്നെ
കാണാന്‍ എന്തൊരു  ചന്ദം

    കിളികളുടെ കളകളാരവവും
    മര്‍ത്യന്റെ സുപ്രഭാതവും
    ഗോക്കളുടെ നന്മ നിറഞ്ഞ പാലും
    നിന്നെ എന്തു  സുന്ദരമാക്കുന്നു

നിന്നിലാണ് കാലത്തിന്റെ പ്രതീക്ഷ
കാരണം നീ നാളെയും വരും
ഒരു പിണക്കവും കൂടാതെ
നിന്റെ സുന്ദരമായ വരവിനായ് കാത്തിരിക്കുന്നു

ഇഷ്ടം

എന്നെ മനസിലാക്കുവാന്‍ നിനക്ക് 
എന്തെ കഴിയുനില്ല
എന്‍ ഇഷ്ടങ്ങളും അനിഷ്ടങ്ങളും
നിനക്കറിയാത്തത്   കൊണ്ടോ ?
അതോ അറിയില്ലെന്ന ഭാവമോ?
ആകാശത്തിലെ നക്ഷത്രങ്ങളെ
നിനക്കറിയമെങ്ങില്‍
നിനക്കെന്നെയും അറിയാം
പക്ഷെ നീ അറിയുന്നതായി
ഭാവിക്കുനില്ല കാരണം
എന്‍ ഇഷ്ടങ്ങള്‍ നിന്‍
ഇഷ്ടങ്ങളില്‍ മുങ്ങിപോയതിനാല്‍
നീ അറിയുന്നില്ല നടക്കാതെ
പോകുന്ന ഇഷ്ടത്തിന്‍റെ വില
നടക്കാതെ പോകുന്ന ആഗ്രഹത്തിന്റെ വില
ഒരു ദിനം നീ എന്‍ ഇഷ്ട്ടങ്ങള്‍ മനസിലാകും
അന്ന് ഒരു പക്ഷെ എന്‍ ഇഷ്ടങ്ങള്‍
നശിചിരിക്കാം............ 

Thursday, November 4, 2010

രാവില്‍ പൂകുന്ന നിശാഗന്ധി .....



ഒരുമിച്ചു പങ്കിട്ട കാലങ്ങള്‍ അത്രയും
എന്നെ നിന്‍ പ്രണയത്തിന്‍ മിഴികളാല്‍
തഴുകി    തലോടിയ    എന്‍ പ്രിയ്തെ
കുഞ്ഞു   പിണക്കത്തിലും  ഇണക്കത്തിലും
നിന്‍ സ്നേഹത്തില്‍ ആഴം ഞാന്‍ അറിഞ്ഞു

      ഇത്രമേല്‍    അത്രയും    ഞാനും    നീയും
      പ്രണയിച്ചു   ചിരിച്ചു     നടന്ന    കാലങ്ങള്‍
      ഇന്നുമെന്‍   നീര്‍    തുള്ളിയില്‍      തുളുമ്പുന്നു
      നിന്‍ പ്രണയാര്‍ദ്രമാം തലോടലും സാന്ദ്വനവും
      അത്രമേല്‍ ഒരുമിച്ചു ജീവിക്കുവാന്‍ കൊതിച്ചു ഞാന്‍

നിശാഗന്ധിയില്‍    പൂക്കുന്ന   വള്ളി   മുല്ല
പോലെ    നീ    നിന്‍     മന്ദഹാസം എന്‍
ഹൃദയത്തിന്‍   ഉള്ളറകളില്‍    പകര്‍ന്ന്പോള്‍
എന്‍ ജീവിതം സന്തോഷ സുരഭിലമാകിയപ്പോള്‍ 
അറിയുന്നു ഞാന്‍ ഇന്നു നിന്‍ സ്നേഹത്തിന്‍ വില
     
      ഇന്നു ഞാന്‍ ഏകനായ് നില്‍ക്കുന്നു നിന്‍
      തിരിച്ചുവരവിനായ് ആഹ തലോടലിനായ്
      എന്നും എന്നെ കൊതിപിച്ചു മാത്രം നീ
      നല്‍കിയിട്ടുള്ള ആഹ മധുര ആഹ സുന്ദര
      സ്നേഹ ച്ചുംബനതിനായ് കാത്തിരിക്കുന്നു ഞാന്‍
Next Post Back to Top