Sunday, March 20, 2011

നിസ്വാര്‍ഥ സ്നേഹം



ഒരിക്കല്‍ മഞ്ഞുതുള്ളിയത് പുല്കൊടിയോടാഞ്ഞു
സൂര്യനതുയരുമ്പോള്‍ ഭൂമിയില്‍ ഞാന്‍ പതിക്കുമ്പോള്‍
നിന്ടെ നേര്‍ത്ത വിടര്‍ന്ന ഇലയാല്‍ എന്നെ നീ
താങ്ങിടുമോ? പുല്കൊടിയതോട് ചൊല്ലി സൂര്യണ്ടെ
താപത്താല്‍ നീ നീരവിയാവില്ലെന്നൊരു വാക്ക്
ചൊല്ലിനാല്‍ സൂര്യതാപമെല്‍ക്കാതെ ഞാന്‍ നിന്നെ
കാത്തുകൊള്ളാം അശ്രുവത് പൊഴിച്ച് മഞ്ഞുതുള്ളി
അമര്‍ന്നു പുല്കൊടിയുടെ മാറിലത് തന്ടിനും
ഇലയിനും ഇടയില്‍ ഒളിച്ചു ആഹ പാവം
 മഞ്ഞുതുള്ളിയത് രവിയുടെം മരുതന്ടെം അക്ഷിയത്
പതിക്കാതിരിക്കുവാന്‍ വിധിയെന്ന് ചൊല്ലിനാല്‍
ഉഗ്ര രൂപം പൂണ്ടു മാരുതന്‍ അടിച്ചോടിച്ചു അവനാ
പാവം പുല്കൊടിയെ ഇതു സഹിക്കവയ്യാത മഞ്ഞു-
തുള്ളി പുല്കൊടിയെ തഴുകി ഇറങ്ങി ഭൂമിയില്‍
പതിച്ചു മിഴികള്‍ നിറഞ്ഞു കരഞ്ഞു കൊണ്ട് ആഹ
പുല്‍കൊടി മഞ്ഞു തുള്ളിയോടു ചൊല്ലി ഒരിക്കലെങ്ങിലും
എന്നെങ്ങിലും എന്റെ സ്വന്തമാകുമോ നീ????

"പുല്കൊടിക്ക് മഞ്ഞു തുള്ളിയെ സ്നേഹികാനെ കഴിയൂ സ്വന്തമാക്കാന്‍ കഴിയില്ല"


 

പ്രണയിനി


സ്നേഹത്തിന്‍  തെളിദീപമാണ്  നീ
സഹനത്തിന്‍ മിഴി  ദീപമാണ്  നീ
ഒരിക്കലും  വറ്റാത്ത  സ്നേഹത്തിന്‍
ഉറവിടമത് നീയല്ലോ
എന്‍  പ്രിയസകി  നീ  എന്‍  പ്രാണസകി
എന്നിലെ ഇഷ്ടങ്ങള്‍ നീ അറിഞ്ഞു
എനിലെ സംഗടം നീ അറിഞ്ഞു
നിന്‍  തൂവല്‍  സ്പര്‍ശത്താല്‍  നീ
എന്‍ മിഴിനീരു  സ്വര്‍ണ കണികകള്‍ആക്കി
കൈവിട്ടു  പോകുമെന്ന  ഭയതിനാല്‍
നീ എന്നെ നിന്‍ തടവറയിലാക്കി
ഒരുപാടെ  സ്നേഹിച്ചു  ലാളിച്ചു  നീ
എന്നെ ചുടു  ചുംബനങ്ങള്‍  ഏകി
നീ എന്‍ ചാരെ വന്നത്  എന്‍
മുന്‍ജന്മ പുണ്യമതല്ലോ എന്‍
പഞ്ചാര  തേന്‍ കണി  അല്ലോ  നീ
എന്‍ ഹൃദയത്തില്‍  മൊട്ടിട  പൊന്‍
പനിനീര്‍  പൂവേ  അത്രമേല്‍
ഇത്രയും ഞാന്‍  എന്റെ  ജീവനെ
കാളെരെ നിന്നെ  പ്രണയിക്കുന്നു 

Wednesday, March 16, 2011

നഷ്ടസ്വപ്നങ്ങള്‍

ഉരുകുന്ന നെഞ്ചിലെ ഒരു കുഞ്ഞു തേങ്ങലായ്
നീ എന്ടെ ചിറകിണ്ടേ കീഴെ വന്നു
ഒന്നുമില്ലാത്തെന്‍ ഹൃദയത്തില്‍ നീ വെറുതെ
കളമെഴുതി പാട്ടുകള്‍ പാടി നിര്‍ത്തി
എന്തിനു നീ വെറുതെ എന്‍ ഹൃദയത്തിന്‍
നൊമ്പരങ്ങള്‍ അറിയാതെ പാടി  നിര്‍ത്തി
നിന്ടെ ഒരു പാട്ടിന്റെ താളത്തില്‍ എന്‍
നെഞ്ച് തുടിക്കുന്ന വേദന നീ കേള്‍ക്കുമോ
മിധ്യയില്‍ ഞാന്‍ വീണു ഉഴലുന്ന നേരം 
എന്തിനു നീ എന്നെ വിട്ടകന്നു 

ഒരു കുഞ്ഞു തെന്നലായ് നീ വീശുമെങ്ങില്‍ 
എന്‍ ഹൃദയം പിളര്‍ക്കുന്ന വേദന കേള്‍ക്കാം 
ആയിരം സൂര്യന്മാര്‍ ഒത്തോരുമിചാലും
ഏല്‍ക്കാത്ത ചൂടിനാല്‍ പിളരുന്നു ഞാന്‍ 

അന്ന് നീ തന്ന പനിനീര്‍ പൂവിന്റെ 
ഇതളുകള്‍ എല്ലാം കൊഴിഞ്ഞു പൊയ് 
യുഗങ്ങളില്‍ അത്രയും ഞാന്‍ കാത്തിരിക്കാം 
നിന്‍ മൊഴി എന്‍ കത്തില്‍ കേള്‍ക്കുവനായ് 
വരുമോ നീ പ്രിയസഘി എന്‍ ചാരെ ഒന്ന്
ഒരുമിച്ചു ചെര്നോന്നു  നില്‍ക്കുവനായ്
നഷ്ടസ്വപ്നങ്ങളില്‍ എന്‍ പേര്‍ ചേര്‍ക്കുവാന്‍
എന്തിനു നീ എന്നെ അനുവദിച്ചു

സൂര്യന് നേരെ പറന്നൊരു പറവയായ്
എന്തിനു നീ എന്റെ ചിറകരിഞ്ഞു
ഒടുവില ഞാന്‍ ഇന്നു ചോരയില്‍ പൊതിഞ്ഞു
ഏകനായ്  നില്‍ക്കുന്നു ചിറകുകള്‍ അറ്റൊരു
വേദനയില്‍ നിന്‍ ധ്വനി എന്‍ കാതില്‍ 
കേള്‍കുന്ന നേരം എന്‍ ചിറകുകള്‍ പുനര്‍ജനികും 

Monday, March 14, 2011

രാധതന്‍ കണീര്‍

എവിടെ എന്‍ കണ്ണാ മണി വര്‍ണ്ണാ  നീ
കാളിന്ദി തീരത്ത് പൊന്‍ വേണു നാദം
കേള്‍ക്കാനായ് കാതോര്‍ത്തു മിഴിവാര്‍ത്തി
രിക്കുമീ ഗോപികയെ മറന്നോ എന്‍ കാര്‍  വര്‍ണ്ണാ

വേണു ഗാനത്താല്‍ നീ നിശ്ചലമാക്കിയ
അമ്പാടിയില്‍ കേഴുന്ന മനസുമായ്
തീരാത്ത കണ്ണീരുമായ് പിടയുന്ന എന്നെ
നീ കാണ്വതെന്തേ കണ്ണാ എന്‍ കാര്‍ വര്‍ണ്ണാ

കട്ടെടുത്ത വെണ്ണയും പിഴുതെടുത്ത എന്ടെ
ഹൃദയവും നിന്ടെ വേണു ഗാനത്താല്‍
ഒഴുകി ഒഴുകി ഒഴുകി എവിടെ പോയ്‌
രാധയുടെ സ്നേഹത്തെ ഗോപികയോടുപമിച്ചോ എന്‍ കണ്ണാ

ഒരുമിക്കാത്ത നമ്മുടെ പ്രണയത്തെ എന്തിനീ
മാലോകര്‍ ലോകം കണ്ട പ്രണയതോടുപമിച്ചു
എന്തിനവര്‍ നമ്മെ പുകഴ്ത്തിപാടി
രാധതന്‍ കണീര്‍ കാണുവാന്‍ ആരുമില്ലാ........





Tuesday, March 1, 2011

അമ്മ

അമ്മിഞ്ഞ പലിന്ടെ മധുരം ഓര്‍ക്കുന്നുവോ
എന്‍ പൊന്‍ മകനേ നീ എന്‍ ഗര്‍ഭപാത്രത്തില്‍
നീ നല്‍കിയ വേദന എത്രയോ നിസാരം എന്ന്
എനികിന്നു തോന്നുന്നു നിന്നെ താരാട്ട് പാടി
ഉറക്കിയ എന്‍ ഉറക്കമില്ലാത്ത രാവുകളില്‍ എന്‍
ചൂട് പറ്റി എന്നോടെ ചേര്‍ന്ന് നീ ഉറങ്ങി നിന്‍
ധ്വനിയില്‍ നിനക്കുവേണ്ട്തെല്ലാം നല്‍കി കൈ
വളരുന്നോ കാല്‍  വളരുന്നോ എന്ന് കണ്ണില്‍ എണ്ണ
ഒഴിച്ചു ഞാന്‍ നോക്കിയിരുന്നു ഇന്നു നീ ഇന്നലെ
വന്നവള്‍ക്കായ്‌ എന്റെ നേരെ വിരല്‍ ചൂണ്ടി
ഹൃദയം പിളര്‍ക്കും വേദന ഏകിയലുമ് എന്‍
ഹൃദയം നീ പറിച്ചു എടുത്താലും നീ എന്‍ പൊന്‍
മകനാണ്, മകനെ നീ അറിയണം നിന്‍ കണ്ണ്നീരില്‍
ഞാന്‍ പുഞ്ചിരിച്ചത് ഒരിക്കല്‍ മാത്രം അന്നാണ്
നീ എന്‍ ഗര്ഭാപത്രത്തിനപ്പുറം വന്നത് ഒരിക്കല്‍ നീ
അറിയും  അമ്മിഞ്ഞ പലിന്ടെ മധുരം
ഈ അമ്മയുടെ വില......

അമ്മ
Previous Post Next Post Back to Top