Tuesday, December 28, 2010

പ്രണയം

കുറിഞ്ഞികള്‍ പൂത്തൊരു താഴ്‌വരയില്‍
ആദ്യമായ് നിന്നെ ഞാന്‍ കണ്ടനാള്‍
കോടമഞ്ഞിന്‍ തണുപ്പതിലോന്നു ഞാന്‍
കോരി തരിച്ചു നിന്നിടുമ്പോള്‍

ചാരെ നീ എന്‍ കരവും പിടിച്ചു
നീ പുഞ്ചിരിച്ചപോള്‍  ഒഴുകുന്ന
മഞ്ഞും കൂകുന്ന കുയിലും ഉയരുന്ന രവിയും
എല്ലാം എന്‍ കൈകുള്ളില്‍ ആയ പോലെ

മഞ്ഞിന്‍ തുള്ളികള്‍ ഇറ്റിറ്റ വീഴുമ്പോള്‍ 
കാണുവാന്‍ എന്തൊരു ചന്ദം സഹ്യനടെ
ഭംഗിയും നീങ്ങുന്ന മേഘവും മിഴികള്‍ക്ക്
മഞ്ഞിനേക്കാള്‍ കുളിരേകുന്ന കാഴ്ചയായ്

നിന്‍ കയ്യും പിടിച്ചു മെല്ലെ നടന്നപോള്‍
നിന്‍ മിഴിയാല്‍ എന്നെ നീ ഉഴിഞ്ഞത് ഇന്നും
ഞാന്‍ ഓര്‍ക്കുന്നു അന്ന് ഞാന്‍
ഞാന്‍ അറിഞ്ഞു എത്ര സുന്ദരമീ പ്രണയം

Friday, December 17, 2010

പഴംകഥകളില്‍ നിന്നും ഞാന്‍ ഒരു
കവിത ഒന്ന് എഴുതാം
എന്‍ടെ  കവിതയുടെ  വരികളില്‍
നിന്നും  പ്രണയത്തിന്‍  നോവിണ്ടേ
സുഘമൊന്നു  നിങ്ങള്‍ക്  അറിയാം
എഴുതരുതെന്ന്  ഞാന്‍  ആശിച്ചു
വെങ്ങിലും  എഴുതാതെ  എന്‍ടെ
സങ്ങടങ്ങള്‍ക്ക്  അറുതിവരുനില്ല
ദൈവത്തിന്‍  കാരുണ്യം  ഞാന്‍
ഒന്നിതറിഞ്ഞു എന്‍ടെ  ചേച്ചിയുടെ
എന്‍ടെ  കൂട്ടുകാരിയുടെ  സ്നേഹമാണ് അത് 
പ്രണയത്തിന്‍  നോവില്‍  തെളിയുന്ന
സുഖമാണ്  സൌഹൃതം  അതിലൊരു 
തിരിയാനു  നീ  എന്‍  പ്രിയ  കൂട്ടുകാരി
എന്‍ടെ കണീര്‍ ഒപ്പാന്‍  നീ  കണീര്‍
പോഴിച്ചു എന്‍ടെ  പുഞ്ചിരികായ്‌
നീ  പുഞ്ചിരിച്ചു  ഒരുപാടു 
ഒരുപാടു  നന്ദിയുന്ടെനികെ  ദൈവമേ
നീ  തന്ന  എന്‍ടെ  കൂട്ടുകാരിക്ക്
ആയിരം  ആയുസുകള്‍  നല്‍കേണമേ .....

Saturday, December 11, 2010

അന്നേ നിനക്ക് ചോല്ലാമായിരുന്നു
എന്‍ ഇഷ്ടം നിനക്കൊരു ഭാരമാണെന്ന്
അവസാന നിമിഷത്തില്‍ ഉള്ളിണ്ടെ
 ഉള്ളില്‍ ഞാന്‍ നെയ്തു കൂട്ടിയ
സ്വപ്‌നങ്ങള്‍ എല്ലാം  വെറും സ്വപ്നങ്ങളാക്കി
നീ മാറ്റിയപ്പോള്‍ പിടയുന്ന നെഞ്ചിലെ
ഒരു കുളിര്‍ തെന്നലായ് നിന്‍
പുഞ്ചിരിയെങ്ങിലും ഞാന്‍ കണ്ടോട്ടെ
എന്‍ മനസിലെ തേങ്ങല്കളിലെല്ലാം നിന്‍
പുഞ്ചിരി സംഗീതമായ് മാറും
എന്‍ ഗദ്ഗദം താളമായ് മാറും
എന്‍ കണ്ണുനീരെല്ലാം മധുരിക്കുന്ന
തേന്‍കണമായ് മാറും ആഹ ഒരു
പുഞ്ചിരിയെങ്ങിലും ഓര്‍ത്തു വെക്കുവാന്‍
ഉള്ളൊരു അനുവാധമെങ്ങിലും നീ തരുമോ ?
ആഹ മുഖം ഇന്നുമെന്‍ മനസ്സില്‍
തെളിയുമ്പോള്‍ എന്‍ ഹൃദയം
പിടയുന്ന ഉച്ച നീ ഒരിക്കലെങ്ങിലും
കേള്‍ക്കുമോ? ഞാന്‍ ചെയയ്ത പാപത്തിന്‍
ശിക്ഷയുടെ വിധിയില്‍ ഉമിതീയില്‍
ദിനവും വെന്ധുരുകാന്‍ ആണെന് വിധി !!!!!!!!!!!!!!!!!!

Wednesday, December 8, 2010

ഏകനായ് നിന്ന് ഞാന്‍ എന്‍ പ്രാണസഖിയെ
നോക്കവേ അവളെന്‍ മുഖം നോക്കാതെ
തിരിഞ്ഞു നടന്നകന്നു ഒരു കുഞ്ഞു
ചിരിയെങ്ങിലും സമ്മാനിക്കും എനേന്‍
പ്രതീക്ഷകള്‍ അകറ്റി കഠിനമാം വേദനകള്‍
നല്‍കിയവള്‍ നടന്നകന്നു

ഉറക്കമില്ലാത്ത രാവുകളില്‍ എന്‍
പ്രാണസഖിയുടെ ഓര്‍മകളില്‍ ഞാന്‍
ഒഴുകി നടക്കുമ്പോള്‍ ഒരു കുഞ്ഞു
തെന്നലിന്‍ ഓളങ്ങളില്‍ പതിയുന്നു
നിന്‍ മുഖം  നിലാവിന്ടെ വെളിച്ചത്തില്‍

ഒരു കുഞ്ഞു പനിനീര്‍ പൂവ് നിനക്കായ്‌
ഞാന്‍ എന്‍ ഹൃദയത്തില്‍ കാത്തുവെച്ചു
നീ എത്തും നേരം നിന്‍ ഹൃദയത്തില്‍
ഏകാനായ് അന്ന് നീ തന്ന പൊന്‍
പുഞ്ചിരി ഇന്നുമെന്‍ ഹൃദയത്തില്‍


മായാതെ നില്കുന്നു ഇനി എന്നു നല്‍കും
നീ എനിക്കെ നല്‍കിയ പൊന്‍ പുഞ്ചിരി
കാലമേറെ കഴിഞ്ഞു ഞാന്‍ കല്ലറയ്ക്കുള്ളില്‍
ആയാലും കാത്തിരിക്കും ഞാനാ
ചെമ്പനീര്‍ പൂവിനായ് അല്ലെങ്ങില്‍ ഒരു

പൊന്‍ പുഞ്ചിരിക്കായ്‌ അത്രയെങ്ങിലും
നേരം എനിക്കായ് നീ മാറ്റിവെക്കണം ..............

Sunday, November 28, 2010


ഒന്ന് കരയണം എന്നുന്ടെനിക്
എന്‍ടെ കണ്ണുനീരിനു എന്തെ ചുവപ്പ് നിറം 
എന്‍ടെ കണ്ണുകള്‍ക്ക്‌ അറിയില്ല
കണ്ണുനീര്‍ എന്നേ വറ്റി പോയിരിക്കുന്നു എന്നു
ഇപ്പോള്‍ എന്‍ കണ്ണുകള്‍ പൊഴിക്കുന്നത്
ചുടു ചോര തുള്ളികള്‍ ആണ്
വേദനകളില്‍ പെട്ട് ഉഴലുന്ന എനിക്കൊന്നു
പൊട്ടി കരയുവാന്‍ കണ്ണുനീര്‍ പോലും ബാക്കിയില്ല
ചുടു തീയില്‍ പതിക്കുന്ന കണ്ണുനീരിനു പോലും
തീയുടെ കാഠിന്യം കുറയ്കുവാന്‍ കഴിയും
കണ്ണുനീര്‍ ഇല്ലെങ്ങിലോ ഉള്ളിണ്ടെ ഉള്ളില്‍
തിളയ്ക്കുന്ന തീയില്‍ ഹൃദയം വെന്ധുരുകും
തകര്‍ത്തു പെയ്ത തീര്‍ന്ന മഴയില്‍ ഭൂമി
ആശ്വസിക്കുന്ന പോലെ എനിക്കശ്വസിക്കാന്‍
ഒരു കണ്ണുനീര്‍ തുള്ളിയെങ്ങിലും നീ
തന്നിരുന്നെങ്ങില്‍ ഞാനൊന്നു പൊട്ടി കരഞ്ഞേനെ..............

Sunday, November 14, 2010

പ്രതീക്ഷ


നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ട
പ്രണയത്തിന്‍ തിളക്കം എന്നും
നിന്‍ നയനങ്ങളില്‍ ഉണ്ടാകുമെന്ന
പ്രതീക്ഷയില്‍ ഞാന്‍ നിനക്കായ്‌ ജീവിച്ചു
ഇന്നു നിന്ടെ പ്രണയത്തിന്ടെ
ശോഭയില്‍ മങ്ങലുകള്‍ ഞാന്‍ കാണുന്നു
കാലത്തിന്ടെ മാറ്റമോ അല്ല അതോ
എന്നെ നിനക്ക്  മടുത്തുവോ? എന്നോട്
 പറഞ്ഞതെല്ലാം വെറും വക്കയിരുന്നോ ?
അതിനു മാത്രം ഞാന്‍ ചെയ്ട
തെറ്റെന്ത് ? അറിയാതെ ഒരുപാടെ
സ്നേഹിച്ചതോ? നിന്ടെ സങ്ങടങ്ങളില്‍
ഒരു കൈതങ്ങായ് കൂടെ എന്നും നിന്നതോ
 നെയ്തു കൂട്ടിയ സ്വപ്നങ്ങളില്‍ എനിക്ക്
നീ തരുമെന്ന് പറഞ്ഞ സമ്മാനം
അതിനി എനിക്ക് ആര് തരും? എന്‍ടെ
ഭദ്രയെ എനിക്കിനി ആര് തരും ??
നിനക്കറിയുമോ നിനെ ഞാന്‍ എന്ത് മാത്രം
സ്നേഹിക്കുന്നുവെന്നെ, കാലത്തിന്ടെ
പ്രഭാവത്തില്‍ അത് നീ അറിയാതെ പോകയാല്‍
എന്‍ടെ ജീവിതം വെറുമൊരു പാഴ്  ജീവിതമായ്‌
മണ്ണോടു ചെരുംബോലെങ്ങിലും ഒരു
ചെമ്പനീര്‍ പൂ എന്റെ കല്ലറയില്‍ നീ
വെക്കണം തമാശയ്കെങ്ങിലും നീ
ചൊല്ലണം "ദുഷ്ടാ നിന്നെ ഞാന്‍
സ്നേഹിച്ചിരുന്നു നിന്ടെ സ്നേഹത്തിന്റെ
വില ഇന്നു ഞാന്‍ അറിയുന്നു, ഞാന്‍ ആഗ്രഹിക്കുന്നു
ഇന്നു നീ എന്‍ടെ കൂടെ ഉണ്ടായിരുന്നെന്ഗില്‍ "
എന്നു നീ പറയുമെങ്ങില്‍ എന്‍ കരങ്ങള്‍
കല്ലറ ഭേദിച്ച് നിന്‍ കണീരോപ്പാന്‍ വരും
അത്രയ്കെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു
കാലതിന്റെ മാറ്റങ്ങളില്‍ ഒരിക്കലുമത്തില്‍
ഒരു മാറ്റവും കൂടാതെ ഒരു മറ്റും കുറയാതെ
നിന്നെ ഞാന്‍ സ്നേഹിക്കും അത്രയേറെ
നിന്നെ എനിക്കിഷ്ടമാണ് ഇന്നും ഞാന്‍
നിനക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്
പക്ഷെ എന്റെ സാമീപ്യം നിനക്കൊരു
ശല്യമായ് ഞാന്‍ അറിയുന്നു പ്രിയേ
എനോടെ പൊറുകുക   മനസിന്റെ നൊമ്പരത്തെ
അടക്കി ഞാന്‍ പറയുന്നു എന്നും നിനക്കായ്‌
ഞാന്‍ കാത്തിരിക്കും ജീവിതാവസാന നാളില്‍
നീ എന്റെ കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍..............   

Friday, November 12, 2010

സ്വപ്നമോ യാഥാര്ധ്യമോ

ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഭലിക്കുമോ
നീ എന്നെ പിരിഞ്ഞു പോകുമോ
അറിയാതെ കണ്ട സ്വപ്‌നങ്ങള്‍ ഇത്രയേറെ
യാഥാര്ധ്യമോ, അറിയില്ല എനിക്ക് അറിയില്ല

     എന്‍ടെ സ്വപ്‌നങ്ങള്‍ ഞാന്‍ നിന്നോട്
     മൊഴിഞ്ഞപ്പോള്‍ നിന്നിലെ ഭാവം
     എന്‍ടെ ഹൃദയത്തെ കീറിമുറിക്കുന്നു
     കാരണം നീയും അതാണ് മൊഴിഞ്ഞത്

പിന്നെ എന്തിനയിരുനെല്ലാം ??
എന്തിനു വേണ്ടി ആയിരുനെല്ലാം ??
നിമിഷങ്ങളുടെ സുഗതിനുവേണ്ടിയോ ?
അതോ എന്‍ടെ മിഴിനീരിന് മധുരമോ?

    യാഥാര്ധ്യമാകുമോ എന്‍ടെ സ്വപ്നം
    യാഥാര്ധ്യമായാല്‍ പിന്നെ എന്‍ടെ
    മിഴികള്‍ തുറക്കില്ല എന്‍ടെ തൂലിക
    ചലിക്കില്ല അതിനു ഞാന്‍ ഉണ്ടാകില്ല

സിഗ്രെറ്റ്

എന്‍ടെ  ദുഃഖത്തിനു വേണ്ടി
എറിഞ്ഞു  തീരുന്നു നീ നാളെ
ഞാന്‍ നിനക്ക്  വേണ്ടി എരിയുന്നു
എന്‍ടെ സമ്മര്‍ദം തീര്‍ത്തു
നീ എന്നെ ശപിക്കുന്നു
ഇന്നു നീയാല്‍ ഞാനും
നാളെ ഞാനാല്‍  നീയും
ശപിക്കരുതെന്നു പറയുവാന്‍
ഞാന്‍ നിനക്കരുമല്ല
നീ എനിക്കും ആരുമല്ല
എന്റെ ദുഃഖത്തില്‍ സന്തത
സഹചാരിയയ്  നീ എങ്ങിനെ
വന്നു ചേര്‍ന്ന് എന്നോട്
എന്നെ ശപിക്കാന്‍ വേണ്ടി മാത്രമോ????
അതോ എന്റെ ദുഃഖത്തില്‍
പന്ഗുചെര്‍ന്നു എന്നെ ആശ്വസിപിക്കാനോ???
കാലം എന്‍ടെ ദുഃഖങ്ങള്‍ അകറ്റുമെന്ഗില്‍
നിനക്ക് കഴിയുമോ നീ തന്ന ശാപം
എന്നില്‍ നിന്നും ഒഴിവാക്കുവാന്‍????
കഴിയില്ല എന്‍ പ്രിയ കൂട്ടുകാരാ
നിനക്കൊരിക്കലും നാളെ നീയാല്‍
ഞാനും നശിക്കും എന്നനെക്കുമായ് ...............

Tuesday, November 9, 2010

സുപ്രഭാതം



തമസിനെ കീറിമുറിച്ചു വരുന്ന
അരുണന്റെ ശോഭയില്‍
മുങ്ങി നീരാടി നില്‍ക്കുന്ന നിന്നെ
കാണാന്‍ എന്തൊരു  ചന്ദം

    കിളികളുടെ കളകളാരവവും
    മര്‍ത്യന്റെ സുപ്രഭാതവും
    ഗോക്കളുടെ നന്മ നിറഞ്ഞ പാലും
    നിന്നെ എന്തു  സുന്ദരമാക്കുന്നു

നിന്നിലാണ് കാലത്തിന്റെ പ്രതീക്ഷ
കാരണം നീ നാളെയും വരും
ഒരു പിണക്കവും കൂടാതെ
നിന്റെ സുന്ദരമായ വരവിനായ് കാത്തിരിക്കുന്നു

ഇഷ്ടം

എന്നെ മനസിലാക്കുവാന്‍ നിനക്ക് 
എന്തെ കഴിയുനില്ല
എന്‍ ഇഷ്ടങ്ങളും അനിഷ്ടങ്ങളും
നിനക്കറിയാത്തത്   കൊണ്ടോ ?
അതോ അറിയില്ലെന്ന ഭാവമോ?
ആകാശത്തിലെ നക്ഷത്രങ്ങളെ
നിനക്കറിയമെങ്ങില്‍
നിനക്കെന്നെയും അറിയാം
പക്ഷെ നീ അറിയുന്നതായി
ഭാവിക്കുനില്ല കാരണം
എന്‍ ഇഷ്ടങ്ങള്‍ നിന്‍
ഇഷ്ടങ്ങളില്‍ മുങ്ങിപോയതിനാല്‍
നീ അറിയുന്നില്ല നടക്കാതെ
പോകുന്ന ഇഷ്ടത്തിന്‍റെ വില
നടക്കാതെ പോകുന്ന ആഗ്രഹത്തിന്റെ വില
ഒരു ദിനം നീ എന്‍ ഇഷ്ട്ടങ്ങള്‍ മനസിലാകും
അന്ന് ഒരു പക്ഷെ എന്‍ ഇഷ്ടങ്ങള്‍
നശിചിരിക്കാം............ 

Thursday, November 4, 2010

രാവില്‍ പൂകുന്ന നിശാഗന്ധി .....



ഒരുമിച്ചു പങ്കിട്ട കാലങ്ങള്‍ അത്രയും
എന്നെ നിന്‍ പ്രണയത്തിന്‍ മിഴികളാല്‍
തഴുകി    തലോടിയ    എന്‍ പ്രിയ്തെ
കുഞ്ഞു   പിണക്കത്തിലും  ഇണക്കത്തിലും
നിന്‍ സ്നേഹത്തില്‍ ആഴം ഞാന്‍ അറിഞ്ഞു

      ഇത്രമേല്‍    അത്രയും    ഞാനും    നീയും
      പ്രണയിച്ചു   ചിരിച്ചു     നടന്ന    കാലങ്ങള്‍
      ഇന്നുമെന്‍   നീര്‍    തുള്ളിയില്‍      തുളുമ്പുന്നു
      നിന്‍ പ്രണയാര്‍ദ്രമാം തലോടലും സാന്ദ്വനവും
      അത്രമേല്‍ ഒരുമിച്ചു ജീവിക്കുവാന്‍ കൊതിച്ചു ഞാന്‍

നിശാഗന്ധിയില്‍    പൂക്കുന്ന   വള്ളി   മുല്ല
പോലെ    നീ    നിന്‍     മന്ദഹാസം എന്‍
ഹൃദയത്തിന്‍   ഉള്ളറകളില്‍    പകര്‍ന്ന്പോള്‍
എന്‍ ജീവിതം സന്തോഷ സുരഭിലമാകിയപ്പോള്‍ 
അറിയുന്നു ഞാന്‍ ഇന്നു നിന്‍ സ്നേഹത്തിന്‍ വില
     
      ഇന്നു ഞാന്‍ ഏകനായ് നില്‍ക്കുന്നു നിന്‍
      തിരിച്ചുവരവിനായ് ആഹ തലോടലിനായ്
      എന്നും എന്നെ കൊതിപിച്ചു മാത്രം നീ
      നല്‍കിയിട്ടുള്ള ആഹ മധുര ആഹ സുന്ദര
      സ്നേഹ ച്ചുംബനതിനായ് കാത്തിരിക്കുന്നു ഞാന്‍

Sunday, October 24, 2010

സ്വപ്നം

ആത്മാര്‍ഥ പ്രണയത്തിന്‍
അഗാധ ഗര്‍ത്തത്തില്‍ ഞാന്‍
വീണു ഉഴലും നേരം
 എന്‍   മനസ്സില്‍ നിന്നും
നീ ഉതിര്‍ന്നു പോവ്കുവതെന്തേ

          രഹസ്യങ്ങള്‍ പരസ്യങ്ങള്‍ ആയതിനാലോ
          ആവും എന്നാ ഭയതിനലോ ??
          മറയ്കുന്നതെന്റിനു നീ വെറുതെ
          രവിയെ ഭയക്കുന്ന നിശീധിനിയെ പോലെ 
          എന്തിനു ഭയക്കുന്നു നീ എന്നെ???

നീയിന്നു അത്രയോ അകലെയാണ്
നിന്നെ എനിക്ക്  നഷ്ടപെട്ടിരികുന്നു
ചെമ്പനീര്‍ പൂവിനു ഇതളുകള്‍  നഷ്ടപെട്ട  പോലെ
പകലിനു നക്ഷത്രങ്ങളെ നഷ്‌ടമായ പോലെ
നിന്നെയും എനികെ നഷ്ടപെട്ടിരികുന്നു 

     ഹൃദയം കീറി മുറിച്ചാലും എത്താത്ത
     വേദന ഏകി നീ എന്തിനെന്നെ തനിച്ചാകി
     പകല്‍ വെളിച്ചത്തില്‍ എത്തിയ മിന്നാമിനുങ്ങ് പോലെ
     മഴയത് ചിറകടിചെത്തിയ  ഈയാം പാറ്റ  പോലെ
     നീ ഇന്നു സ്വപ്നമായ് മാറുകയാണോ????


         

Friday, October 15, 2010

പൊയ്‌ കിനാക്കള്‍

ഓര്‍മ്മകള്‍ ഓളം തള്ളുമ്പോള്‍
നിന്‍ രൂപം എന്തിനെന്‍ മുന്നില്‍
നിഴലായ് ഒരു നിലാവായ് മാറുന്നു
കാണാന്‍ ഏറെ കൊതികുന്നത് കൊണ്ടാണോ?

              മറന്നു പോയ കിനാക്കളില്‍ ജീവിത
              വഴിത്താരയില്‍ നിന്‍ നാദം
              ഓര്‍ത്തെടുതെന്‍ മനതാരില്‍
              ഉള്ളറകളില്‍ എത്തിക്കുമ്പോള്‍

വിങ്ങിപോട്ടുമെന്‍ ഹൃദയാന്‍തരത്തില്‍
പ്രാണസഖിക്കായ്  മാറ്റിവെച്ചൊരെന്‍
ഹൃദയത്തിന്‍   ഉള്ളറകളില്‍ എവിടെയോ എങ്ങോ
ആരോ മന്ത്രിക്കുന്നു എല്ലാം  പൊയ്‌  കിനാക്കള്‍ 
  

Tuesday, October 5, 2010

ഏക  ജന്മത്തിന്‍ടെ പുന്യാനുഭൂതിയില്‍
ഞാന്‍ മുങ്ങി നിവരും നേരം
ഈറന്‍ തുണിയില്‍ മായാത്ത നിര്‍വൃതിയില്‍
ഞാന്‍ ഏകനായ് നില്‍ക്കും നേരം


എങ്ങു നിന്നോ പറന്നു വന്ന ദേശാടനകിളിയായ്
നീ എന്‍ അരികില്‍ വന്നടഞ്ഞ നേരം
നിറഞ്ഞ നയനങ്ങളില്‍ നീ എന്‍ ജീവിത നൌകയായ്
എന്‍ ഹൃദയത്തില്‍ അടിത്തട്ടില്‍ ചേക്കേറിയ നേരം

എപ്പോളോ എങ്ങിനെയോ എന്‍ നിശ്വാസം
നിന്നില്‍ പതിഞ്ഞ നേരം
എന്‍ ജീവിത നൌക നിന്‍ മിഴിതുള്ളിയില്‍
പാഞ്ഞു നീന്തി കുതിച്ച  നേരം   


നിന്‍ കരങ്ങള്‍ നീണ്ടു വന്നെന്‍ വദനത്തെ
സ്വന്തമാക്കിയപ്പോള്‍ എന്‍ പ്രിയേ
നീ എന്‍ നൊമ്പരത്തെ പ്രണയത്തെ
തൊട്ടുണര്‍ത്തിയപ്പോള്‍


അറിയാതെ ഒരുപാടു ജീവിത മിദ്യകളില്‍
പരിതപിച്ച കാലങ്ങള്‍
അതെല്ലാം മറന്നു ഞാന്‍
ഇന്നു ഞാന്‍ നിന്ടെത് മാത്രമാണ് നിന്ടെത് മാത്രം!!!!!!!!!!!!!

Monday, October 4, 2010

മഴ


ആകാശമേ നീ കരയുന്നുവോ?
എന്തിനു നീ കരയുന്നു
നിന്‍ കണ്ണുനീര്‍തുള്ളി
മര്‍ത്യന് അനുഗ്രഹമാകുന്നു എന്നതിനാലോ

കരയുന്ന നിന്നെ ആരും കാണ്നുനിലല്ലോ
ചിരിക്കുന്നവര്‍ കളിക്കുന്നവര്‍
എല്ലാം നിന്നെ നോകി ചിരിക്കുമ്പോള്‍
നിനക്ക് എന്തേ കോപം വരാത്തെ?

നിന്‍ കോപം ഞാന്‍ കണ്ടു നിര്‍ത്താതെ
നീ തകര്‍ന്നാടിയപ്പോള്‍
നിന്റെ കൂടെ ചെറു ജീവനുകള്‍ വരെ
കരഞ്ഞു നിര്‍ത്താതെ അക്ഷി തുറക്കാതെ കരഞ്ഞു

ആകാശമേ നീ ദൈവതുല്യന്‍ ആണ്
നിന്‍ടെ കണ്ണുനീരാല്‍ ആയിരങ്ങള്‍ ജീവിക്കുന്നു
ഇലകളും പൂകളും ചെടികളും നീ
നിന്‍ അശ്രുകളാല്‍ സ്നാനിപ്പിക്കുന്നു

നിന്‍ കണ്ണുനീര്‍ എന്തിനു എനിക്ക്
ആനന്ദം പകരുന്നു?
നിന്നെ എനിക്ക് ഇഷ്ടംമാണ്
ഒരുപാടൊരുപാട് ഇഷ്ടംമാണ്

Sunday, September 26, 2010

നിനക്കായ്‌


വഴിയരികില്‍ നിന്‍ കാലൊച്ച
കേള്‍ക്കാനായ് നില്പ്പു ഞാന്‍
നിന്‍ പാദസ്വരകിലുക്കം അകലെ
കേള്‍ക്കുന്ന നിമിഷം
എന്‍ ഹൃദയം ആരോരുമറിയാതെ
എന്നോട് മന്ത്രിക്കും
അവള്‍ നിനക്കാണ് നിനക്കായ്‌ മാത്രം.......

Saturday, September 25, 2010

എന്റെ രാജകുമാരിക്ക്


എന്റെ ഇഴ പോയ വസന്തത്തില്‍ വന്നു ചേര്‍ന്ന വന
ശലഭമേ
നിന്റെ മൊഴി ഒന്ന് കേള്‍ക്കാന്‍
നിന്‍ മിഴിയില്‍ കണ്‍ പോളകള്‍ വെട്ടാതെ നോക്കുവാന്‍
നിന്‍ കൈ തലോടുവാന്‍
നിന്‍ മടിയില്‍ തലചായ്കുവാന്‍ കൊതിച്ചു ഞാന്‍
പക്ഷെ വസന്ത കാലത്തില്‍ എത്തിനോകിയ
കാര്‍മേഘം പോലെ എവിടെയോ നീ ഒളിച്ചു


ഞാന്‍ കാത്തിരിക്കുകയാണ് എന്റെ കരിഞ്ഞു പോയ
പുല്‍നാമ്പില്‍ ഒരു മഴ തുള്ളിയായ് ഒരു
മിഴിനീരായ് നീ വന്നു വെങ്കില്‍
വെറുതെയാണീ കാത്തിരുപ്പ് എങ്കിലും
നിന്‍ പൊന്‍ പുഞ്ചിരി എന്‍ മിഴികുള്ളില്‍ തെളിയുമ്പോള്‍
ആഗ്രഹിക്കുന്നു ഞാന്‍
എന്‍ പ്രണസഖി നീ എന്‍ കൂടെ ഉണ്ടായിരുന്നെന്ഗില്‍

എന്റെ പ്രാണസഖിക്കായ്

പ്രിയേ നിനക്കായ്‌ ഞാന്‍ കത്തിരിപൂ
എന്തിനെന്നെ വിട്ടു നീ അകന്നു
നിന്‍ രഹസ്യങ്ങള്‍ എന്‍ മുന്നില്‍ തുറക്കതിരിക്കനോ ......
എന്‍ കണ്ണുനീര്‍ നിനക്ക് ആനന്ദം പകരുനുവോ


കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളില്‍
നിന്‍ വദനം എന്നെ അലട്ടുമ്പോള്‍
നിന്‍ ചെറു ചുണ്ട് ഈണകളിലെ
തേന്‍ പുഞ്ചിരി ഓര്‍ക്കുമ്പോള്‍
എന്‍ കൃഷ്ണമണികളില്‍ നീ വിടരുമ്പോള്‍
എന്‍ നയനങ്ങള്‍ തേന്‍ തുള്ളികള്‍ പൊഴിക്കുന്നു....

നിന്നെ ഞാന്‍ എന്‍ നയനങ്ങളില്‍
സൂക്ഷികുകയില്ല എന്‍ പ്രിയേ....
നീ കണ്ണുനീര്‍ ആയി എന്നില്‍ നിന്നും പൊഴിഞാലോ
നിന്നെ ഞാന്‍ എന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഓരോ ഹൃദയമിടിപും എന്നില്‍ നിന്‍
വദനം തെളിയിക്കും
Previous Post Back to Top