Tuesday, March 1, 2011

അമ്മ

അമ്മിഞ്ഞ പലിന്ടെ മധുരം ഓര്‍ക്കുന്നുവോ
എന്‍ പൊന്‍ മകനേ നീ എന്‍ ഗര്‍ഭപാത്രത്തില്‍
നീ നല്‍കിയ വേദന എത്രയോ നിസാരം എന്ന്
എനികിന്നു തോന്നുന്നു നിന്നെ താരാട്ട് പാടി
ഉറക്കിയ എന്‍ ഉറക്കമില്ലാത്ത രാവുകളില്‍ എന്‍
ചൂട് പറ്റി എന്നോടെ ചേര്‍ന്ന് നീ ഉറങ്ങി നിന്‍
ധ്വനിയില്‍ നിനക്കുവേണ്ട്തെല്ലാം നല്‍കി കൈ
വളരുന്നോ കാല്‍  വളരുന്നോ എന്ന് കണ്ണില്‍ എണ്ണ
ഒഴിച്ചു ഞാന്‍ നോക്കിയിരുന്നു ഇന്നു നീ ഇന്നലെ
വന്നവള്‍ക്കായ്‌ എന്റെ നേരെ വിരല്‍ ചൂണ്ടി
ഹൃദയം പിളര്‍ക്കും വേദന ഏകിയലുമ് എന്‍
ഹൃദയം നീ പറിച്ചു എടുത്താലും നീ എന്‍ പൊന്‍
മകനാണ്, മകനെ നീ അറിയണം നിന്‍ കണ്ണ്നീരില്‍
ഞാന്‍ പുഞ്ചിരിച്ചത് ഒരിക്കല്‍ മാത്രം അന്നാണ്
നീ എന്‍ ഗര്ഭാപത്രത്തിനപ്പുറം വന്നത് ഒരിക്കല്‍ നീ
അറിയും  അമ്മിഞ്ഞ പലിന്ടെ മധുരം
ഈ അമ്മയുടെ വില......

അമ്മ

1 comments:

Anonymous said...

Very nice poem Pramod, happy to see a variety theme than lost love poems. Try next theme ok.I appreciate your poem.

sita

Post a Comment

Previous Post Next Post Back to Top