Friday, July 14, 2017
at 8:24 PM
ലോകത്തിൽ ഏറ്റവും സന്തോഷവാൻ ഞാൻ ആണെന്ന് ഇന്ന് ഈ പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല...
ദുബായിലെ ഒരു ചൂടൻ സായം സന്ധ്യ.. കമ്പനി ആക്കിക്കോമോഡേഷനിൽ നിന്നും മാറി സ്വന്തമായി ഒരു വില്ല ഒരു മാസമായി താമസിക്കുന്നു എന്നിട്ടും അങ്ങ് ശെരിയായി വരുന്നില്ല.... ക്ഷീണം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ വന്നു കിടന്നു നല്ല സുഖ ഉറക്കം... ഉറക്കത്തിൽ തന്നെ നല്ല മുല്ല പൂവിന്റെ വാസന മൂക്കിൽ കയറി.. കൂടെ ഒരു തട്ടും... എന്താണ് മാഷെ ഇന്ന് പോണ്ടേ ഇങ്ങനെ കിടന്നു ഉറങ്ങിയാ മതിയോ.. കക്ഷി കുളി ഒക്കെ കഴിഞ്ഞു നല്ല ഉഷാറാൻ ചായയുമായി വിളിച്ചു ഉണർത്തിയതാണ്, ആരാണ് ആൾ എന്നല്ലേ ?? ലോകത്തിൽ ഏറ്റവും സന്തോഷവാൻ ഞാൻ ആണെന്ന് പറഞ്ഞില്ലേ അതിനു കാരണക്കാരി... എന്റെ കുഞ്ഞൂസ്... ഇനി കുഞ്ഞൂസ് ആരാണനെന്നല്ലേ ചോദ്യം... അത് ഈ കഥയ്ക്ക് ശേഷം മനസിലാവും..
അങ്ങനെ ചായയും കുടിച്ചു അവൾക്കൊരു ചൂട് ഉമ്മയും കൊടുത്തു ഞാൻ എണീച്ചു. അവൾ അടുക്കളയിൽ പോയി എനിക്കുള്ള ആഹാരം ഉണ്ടാകാൻ... ഞാൻ പലപ്പോഴും അതിശയിക്കേണ്ടി വന്നിട്ടുണ്ട് നിസ്വാർഥമായ സ്നേഹം.. കോടീശ്വരി ആണെങ്കിലും ലാളിത്യം.. കൈ പുണ്യം അതി കേമം.. സ്കൂളിൽ പഠിക്കുമ്പോൾ പോലും ഉച്ച ആഹാരം കൊണ്ട് പോകാത്ത ഞാൻ അവൾ ഉണ്ടാക്കി തരുന്നത് കൊതിയോടെ കൊണ്ട് പോകും...
പഴയതൊക്കെ ഞാൻ മറന്നു തുടങ്ങി പുതിയ ഒരു അദ്ധ്യായം ജീവിതത്തിൽ രണ്ടു മാസം മുന്നേ ആരംഭിച്ചു.... കുളി കഴിഞ്ഞ ഇറങ്ങിയപ്പോ ദേണ്ടെ കുഞ്ഞൂസ് രാസ്നാദി പൊടിയുമായി നിൽക്കുന്നു.. അത് പതുക്കെ എന്റെ ഉച്ചിയിൽ തടകി.. എന്നോട് വഴക്ക എന്ന ഭാവേന.. കുളിച്ചാൽ തല നേരെ തോർത്തില്ല തൊണ്ട വേദന എന്നും പറഞ്ഞു വന്നോണം.. ഞാൻ അവളുടെ കവിളിൽ ഒന്ന് സ്നേഹത്തോടെ നുള്ളി....കണ്ണുകൾ നിറഞ്ഞു അവളുടെ അടുത്ത ചോദ്യം എത്രനാൾ കൂടെ എന്റെ കണ്ണൻ എന്റെ അടുത്ത് കാണും ???
ഉത്തരം ഇല്ലാത്ത ചോദ്യം.. കാരണം ഞാൻ വിഭാര്യൻ ആണ്.. കുഞ്ഞൂസ് എന്റെ ഭാര്യ അല്ല.. ഒരിക്കൽ ഒരു പ്രണയ ചതിക്കുഴിയിൽ വീണ എന്നെ കൈ പിടിച്ചു ഉയർത്താൻ നോക്കിയവൾ.. പക്ഷെ അന്ന് കാശ്‌കാരികൾ വീണ്ടും ചതിക്കും എന്ന് പറഞ്ഞു ഞാൻ അവളുടെ കൈകൾ തട്ടി മാറ്റി വേറെ ഒരാൾക്ക് കൊടുത്തു... അന്ന് വേദനയോടെ അവൾ പറഞ്ഞു ഏട്ടന് നല്ലതേ വരൂ എന്ന്.... പക്ഷെ എവിടെയോ പിഴച്ചു എന്നെ രക്ഷിച്ചു എന്ന് തോന്നിച്ച കൈകൾ.. സ്വാർത്ഥയുടെയും സ്വത്തിന്റെയും സുഗത്തിന്റെയും മാത്രം കൈകൾ ആയിരുന്നു.. അവസാനം മുന്നത്തെ ചതികുഴിയെകാളും വലിയ ചതി കുഴി അവൾ ഒരുക്കി...
മൂന്നു മാസം മുന്നേ മൊബൈലിൽ ഒരു കാൾ, ശബ്ദം ആദ്യം എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.. ഒറ്റ ചോദ്യം എന്നോട് 8 വർഷം മിണ്ടീലൽ ശബ്ദം മറക്കുമോ ??? എന്റെ ഓർമയിൽ നിന്നും അവളുടെ പേര് ചികഞ്ഞെടുക്കാൻ നന്നേ പാടുപെട്ടു.. പക്ഷെ ആ പേര് തെറ്റിപ്പോയി.. അപ്പോൾ അവൾ തന്നെ ചോദിച്ചു മറന്നു അല്ലേ എന്ന്... കുറ്റബോധം ഒരു കൂട്ടുകാരിയുടെ പേര് മറക്കാനോ.... അവസാനം അവൾ തന്നെ പറഞ്ഞു... അടുത്ത ചോദ്യം നിങ്ങൾ പിരിഞ്ഞു എന്നറിഞ്ഞു സത്യമാണോ ?? ഞാൻ പറഞ്ഞു അതേ.. കാരണങ്ങൾ ചോദിച്ചു ഞാൻ ഒഴിഞ്ഞു മാറി തിരക്കാണ് എന്ന് പറഞ്ഞു ഫോൺ വെച്ചു....
അങ്ങനെ ഒരു പത്തു ദിവസം കഴിഞ്ഞു ദുബായ് നമ്പറിൽ നിന്നും ഒരു കാൾ... ഞാനാണ് എന്തുകൊണ്ടോ എനിക്ക് ശബ്ദം മനസിലാക്കാൻ കഴിഞ്ഞു.. അതിശയത്തോടെ ഞാൻ ചോദിച്ചു താൻ എന്താ ഇവിടെ.. ദേ വരുന്നു ഞെട്ടിക്കുന്ന ഉത്തരം എന്റെ അച്ഛന് മൂന്ന് രാജ്യങ്ങളിൽ ഉണ്ട് ബിസിനസ് uae അതിൽ ഒന്ന് മാത്രം, തന്നെ ഒന്ന് കാണാൻ പറ്റുമോ ?? കാണാൻ പറ്റിയ അവസ്ഥയിൽ അല്ലായിരുന്നു ഒഴിവുകൾ പറഞ്ഞു പക്ഷെ വിട്ടില്ല കണ്ടേ അടങ്ങു എന്ന വാശി... എട്ടു വർഷം കഴിഞ്ഞു കാണുന്ന ആളോട് കാണാൻ ഒരു താല്പര്യം കാണിക്കടോ എന്ന് പറഞ്ഞു എന്റെ അവധി ദിവസം ഞങ്ങൾ കണ്ടു......
ഒരു മഞ്ഞ ചുരിദാർ ആയിരുന്നു അവളുടെ വേഷം... കണ്ടപാടെ ഓടി എന്റെ അടുത്ത് വന്നു, ആ കണ്ണുകൾ പ്രകാശം കൊണ്ട് നിറഞ്ഞു.. അത്ഭുതം ആയതു എന്തോ കണ്ടത് പോലെ. ഞാൻ ചിരിച്ചു.. പിന്നെ ഒരു കോഫി ഷോപ്പിൽ ജ്യൂസ് നുണഞ്ഞു കൊണ്ട് സംസാരിച്ചു... അവൾ എന്നോടു ഒരിക്കൽ എങ്കിലും അവളെ ഓർത്തിട്ടൊണ്ടോ ഈ എട്ടു വർഷത്തിൽ... സത്യസന്ധമായി ഞാൻ പറഞ്ഞു ഇല്ല എന്ന്. അടുത്ത ചോദ്യം അവിടെയാണ് മാഷിന് താളം തെറ്റിപോയത്. എന്തിനു ഇനി മറച്ചു വെച്ചിട്ട് ഞാൻ എല്ലാം തുറന്നു പറഞ്ഞു.. ആദ്യം ഒക്കെ കാര്യങ്ങൾ എല്ലാരോടും പറയുമ്പോൾ കണ്ണ് നിറയുമായിരുന്നു ഇപ്പൊ അങ്ങനെ ഒരു ശല്യം ഇല്ല. അവൾ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി...
"3 വർഷം നിങ്ങൾ തികയ്ക്കുമെന്നു വിചാരിച്ചില്ല പക്ഷെ അതും മുന്നിട്ടു താൻ പോയി മനസ് ഒരുപാട് സന്തോഷിച്ചു കാരണം താൻ ഹാപ്പി ആണല്ലോ. ഞാൻ അന്നും ഇന്നും എന്നും ഒരാളെ മാത്രേ സ്നേഹിച്ചിട്ടോളൂ അത് താങ്കൾ ആണ്..... വീട്ടുകാർ ഒരുപാട് നിർബന്ധിച്ചു കല്യാണം കഴിക്കാൻ ആരേലും ഇഷ്ടം ഒണ്ടേൽ പറയാൻ.. എനിക്ക് മാത്രം അറിയാവുന്ന രഹസ്യം 12 വര്ഷമായി നിന്നെ ഞാൻ സ്നേഹിക്കുന്നു നിന്റെ എല്ലാ പ്രണയങ്ങളും ഞാൻ കണ്ടു അവിടെയും നിന്റെ സന്തോഷം ആയിരുന്നു എനിക്ക് വേണ്ടത്.. വലിയ ഒരു കുഴിയിൽ വീണപ്പോൾ ആണ് നിന്നോട് ഞാൻ എന്റെ ഇഷ്ടം പറഞ്ഞത് അന്നത്തെ അവസ്ഥാ അങ്ങനെ ആയോണ്ട് നീ എന്നെ ആട്ടി ഓടിച്ചു. പിന്നീട് നീ വേറെ ഒരാളുമായി അടുപ്പത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ അപ്പോഴും ഞാൻ തോറ്റു പോയി. പിന്നെ ഞാൻ ഒരു കാര്യം മനസിലാക്കിയേ എനിക്ക് നിന്നെ സ്നേഹിക്കാൻ നിന്റെ സമ്മതം എന്തിനാ "
ഞാൻ എന്താണ് ഉദ്ദേശ്യം എന്ന ഭാവേന അവളുടെ മുഖത്തു നോക്കി.. അവൾ എന്നോട് ചോദിച്ചു.. "നിന്റെ സമ്മതത്തോടെ ഞാൻ നിന്നെ സ്നേഹിച്ചോട്ടെ, എന്നോട് നീ സംസാരിക്കേണ്ട, സ്നേഹിക്കണ്ട, ഒന്നും ചെയ്തു തരണ്ട.. ഞാൻ സ്നേഹിച്ചോട്ടെ"
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു നിനക്ക് വട്ടായതാണോ എനിക്ക് വട്ടായതാണോ എന്ന് അവളുടെ കണ്ണുകൾ ഉടനെ നിറഞ്ഞു.. അത് കണ്ടു ഞാൻ പറഞ്ഞു.. ഒരുപാട് കടം ഉണ്ട്.. പിന്നെ നിയമപരമായി വേര്പിരിഞ്ഞില്ല അടുത്തത് അവർ ഇനി വെല്ല ചതിക്കുഴി ഒരുക്കി വെച്ചിട്ടൊണ്ടോ എന്ന് അറിയില്ല അതുകൊണ്ട് എനിക്ക് ഒരു ഉത്തരം തരാൻ കഴിയില്ല.. അടുത്ത് നടന്നത് ഞാൻ സിനിമയിൽ പോലും കണ്ടിട്ടില്ല.... ബില്ല് വന്നു ജ്യൂസ് കുടിച്ചതിന്റെ.. അവൾ എന്നോട് എന്റെ കാർഡ് ചോദിച്ചു.. ഞാൻ ദുബായ് ക്രെഡിറ്റ് കാർഡ് കൊടുത്തു പക്ഷെ അവൾക്ക് എന്റെ ഇന്ത്യൻ കാർഡ് തന്നെ വേണം. ഞാൻ ആലോചിച്ചു ഇവൾക്ക് എന്താണ് പ്രാന്താണോ എന്ന് കാരണം നഷ്ടം ആണ് ഇവിടെ ഇന്ത്യൻ കാർഡ് ഉപയോഗിക്കുന്നത് മനസില്ല മനസോടെ ഞാൻ കൊടുത്തു. അവൾ എന്നോട് എവിടെ ഇരിക്കാൻ പറഞ്ഞു പോയി ബില്ല് അടച്ചുകൊണ്ട് ഇരുന്നപ്പോ ആരെയോ ഫോണിൽ വിളിക്കുന്നു എന്തൊക്കെയോ എഴുതി എടുക്കുന്നു അത് കഴിഞ്ഞു തിരിച്ചു വന്നു പറഞ്ഞു ഒരു ചുരിദാർ വാങ്ങണം കൂടെ വരുമോ എന്ന് ഞാൻ വേണോ എന്ന ഭാവേന അവളുടെ മുഖത്തു നോക്കി.. ഒന്നും പറഞ്ഞാൽ പറ്റില്ല വന്നേ പറ്റൂ എന്നായി. അവൾ ഒരു ഓറഞ്ച് ചുരിദാർ വാങ്ങി എന്നെ ഇട്ടു കാണിച്ചു.. അപ്പോഴാണ് ആ ഞെട്ടിക്കുന്ന sms എന്റെ ഫോണിൽ വന്നത് 20 ലക്ഷം എന്റെ അക്കൗണ്ടിൽ വന്നിരിക്കുന്നു... എന്റെ മുഖത്തു വന്ന ഞെട്ടൽ കണ്ടു അവൾ പറഞ്ഞു നിങ്ങളുടെ ആദ്യത്തെ പ്രശ്നം കടം ഒണ്ട് എന്നത്.... ഇപ്പോൾ ഒരു രൂപാ പോലും കണ്ടാമില്ലലോ... ഞാൻ എന്നെ തന്നെ പിച്ചി നോക്കി സ്വപ്നം ആണോ എന്ന് അറിയാൻ....
Subscribe to:
Post Comments (Atom)
0 comments:
Post a Comment