Sunday, October 24, 2010

സ്വപ്നം

ആത്മാര്‍ഥ പ്രണയത്തിന്‍
അഗാധ ഗര്‍ത്തത്തില്‍ ഞാന്‍
വീണു ഉഴലും നേരം
 എന്‍   മനസ്സില്‍ നിന്നും
നീ ഉതിര്‍ന്നു പോവ്കുവതെന്തേ

          രഹസ്യങ്ങള്‍ പരസ്യങ്ങള്‍ ആയതിനാലോ
          ആവും എന്നാ ഭയതിനലോ ??
          മറയ്കുന്നതെന്റിനു നീ വെറുതെ
          രവിയെ ഭയക്കുന്ന നിശീധിനിയെ പോലെ 
          എന്തിനു ഭയക്കുന്നു നീ എന്നെ???

നീയിന്നു അത്രയോ അകലെയാണ്
നിന്നെ എനിക്ക്  നഷ്ടപെട്ടിരികുന്നു
ചെമ്പനീര്‍ പൂവിനു ഇതളുകള്‍  നഷ്ടപെട്ട  പോലെ
പകലിനു നക്ഷത്രങ്ങളെ നഷ്‌ടമായ പോലെ
നിന്നെയും എനികെ നഷ്ടപെട്ടിരികുന്നു 

     ഹൃദയം കീറി മുറിച്ചാലും എത്താത്ത
     വേദന ഏകി നീ എന്തിനെന്നെ തനിച്ചാകി
     പകല്‍ വെളിച്ചത്തില്‍ എത്തിയ മിന്നാമിനുങ്ങ് പോലെ
     മഴയത് ചിറകടിചെത്തിയ  ഈയാം പാറ്റ  പോലെ
     നീ ഇന്നു സ്വപ്നമായ് മാറുകയാണോ????


         

Friday, October 15, 2010

പൊയ്‌ കിനാക്കള്‍

ഓര്‍മ്മകള്‍ ഓളം തള്ളുമ്പോള്‍
നിന്‍ രൂപം എന്തിനെന്‍ മുന്നില്‍
നിഴലായ് ഒരു നിലാവായ് മാറുന്നു
കാണാന്‍ ഏറെ കൊതികുന്നത് കൊണ്ടാണോ?

              മറന്നു പോയ കിനാക്കളില്‍ ജീവിത
              വഴിത്താരയില്‍ നിന്‍ നാദം
              ഓര്‍ത്തെടുതെന്‍ മനതാരില്‍
              ഉള്ളറകളില്‍ എത്തിക്കുമ്പോള്‍

വിങ്ങിപോട്ടുമെന്‍ ഹൃദയാന്‍തരത്തില്‍
പ്രാണസഖിക്കായ്  മാറ്റിവെച്ചൊരെന്‍
ഹൃദയത്തിന്‍   ഉള്ളറകളില്‍ എവിടെയോ എങ്ങോ
ആരോ മന്ത്രിക്കുന്നു എല്ലാം  പൊയ്‌  കിനാക്കള്‍ 
  

Tuesday, October 5, 2010

ഏക  ജന്മത്തിന്‍ടെ പുന്യാനുഭൂതിയില്‍
ഞാന്‍ മുങ്ങി നിവരും നേരം
ഈറന്‍ തുണിയില്‍ മായാത്ത നിര്‍വൃതിയില്‍
ഞാന്‍ ഏകനായ് നില്‍ക്കും നേരം


എങ്ങു നിന്നോ പറന്നു വന്ന ദേശാടനകിളിയായ്
നീ എന്‍ അരികില്‍ വന്നടഞ്ഞ നേരം
നിറഞ്ഞ നയനങ്ങളില്‍ നീ എന്‍ ജീവിത നൌകയായ്
എന്‍ ഹൃദയത്തില്‍ അടിത്തട്ടില്‍ ചേക്കേറിയ നേരം

എപ്പോളോ എങ്ങിനെയോ എന്‍ നിശ്വാസം
നിന്നില്‍ പതിഞ്ഞ നേരം
എന്‍ ജീവിത നൌക നിന്‍ മിഴിതുള്ളിയില്‍
പാഞ്ഞു നീന്തി കുതിച്ച  നേരം   


നിന്‍ കരങ്ങള്‍ നീണ്ടു വന്നെന്‍ വദനത്തെ
സ്വന്തമാക്കിയപ്പോള്‍ എന്‍ പ്രിയേ
നീ എന്‍ നൊമ്പരത്തെ പ്രണയത്തെ
തൊട്ടുണര്‍ത്തിയപ്പോള്‍


അറിയാതെ ഒരുപാടു ജീവിത മിദ്യകളില്‍
പരിതപിച്ച കാലങ്ങള്‍
അതെല്ലാം മറന്നു ഞാന്‍
ഇന്നു ഞാന്‍ നിന്ടെത് മാത്രമാണ് നിന്ടെത് മാത്രം!!!!!!!!!!!!!

Monday, October 4, 2010

മഴ


ആകാശമേ നീ കരയുന്നുവോ?
എന്തിനു നീ കരയുന്നു
നിന്‍ കണ്ണുനീര്‍തുള്ളി
മര്‍ത്യന് അനുഗ്രഹമാകുന്നു എന്നതിനാലോ

കരയുന്ന നിന്നെ ആരും കാണ്നുനിലല്ലോ
ചിരിക്കുന്നവര്‍ കളിക്കുന്നവര്‍
എല്ലാം നിന്നെ നോകി ചിരിക്കുമ്പോള്‍
നിനക്ക് എന്തേ കോപം വരാത്തെ?

നിന്‍ കോപം ഞാന്‍ കണ്ടു നിര്‍ത്താതെ
നീ തകര്‍ന്നാടിയപ്പോള്‍
നിന്റെ കൂടെ ചെറു ജീവനുകള്‍ വരെ
കരഞ്ഞു നിര്‍ത്താതെ അക്ഷി തുറക്കാതെ കരഞ്ഞു

ആകാശമേ നീ ദൈവതുല്യന്‍ ആണ്
നിന്‍ടെ കണ്ണുനീരാല്‍ ആയിരങ്ങള്‍ ജീവിക്കുന്നു
ഇലകളും പൂകളും ചെടികളും നീ
നിന്‍ അശ്രുകളാല്‍ സ്നാനിപ്പിക്കുന്നു

നിന്‍ കണ്ണുനീര്‍ എന്തിനു എനിക്ക്
ആനന്ദം പകരുന്നു?
നിന്നെ എനിക്ക് ഇഷ്ടംമാണ്
ഒരുപാടൊരുപാട് ഇഷ്ടംമാണ്

Sunday, September 26, 2010

നിനക്കായ്‌


വഴിയരികില്‍ നിന്‍ കാലൊച്ച
കേള്‍ക്കാനായ് നില്പ്പു ഞാന്‍
നിന്‍ പാദസ്വരകിലുക്കം അകലെ
കേള്‍ക്കുന്ന നിമിഷം
എന്‍ ഹൃദയം ആരോരുമറിയാതെ
എന്നോട് മന്ത്രിക്കും
അവള്‍ നിനക്കാണ് നിനക്കായ്‌ മാത്രം.......

Saturday, September 25, 2010

എന്റെ രാജകുമാരിക്ക്


എന്റെ ഇഴ പോയ വസന്തത്തില്‍ വന്നു ചേര്‍ന്ന വന
ശലഭമേ
നിന്റെ മൊഴി ഒന്ന് കേള്‍ക്കാന്‍
നിന്‍ മിഴിയില്‍ കണ്‍ പോളകള്‍ ഇമവെട്ടാതെ നോക്കുവാന്‍
നിന്‍ കൈ തലോടുവാന്‍
നിന്‍ മടിയില്‍ തലചായ്കുവാന്‍ കൊതിച്ചു ഞാന്‍
പക്ഷെ വസന്ത കാലത്തില്‍ എത്തിനോകിയ
കാര്‍മേഘം പോലെ എവിടെയോ നീ ഒളിച്ചു


ഞാന്‍ കാത്തിരിക്കുകയാണ് എന്റെ കരിഞ്ഞു പോയ
പുല്‍നാമ്പില്‍ ഒരു മഴ തുള്ളിയായ് ഒരു
മിഴിനീരായ് നീ വന്നു വെങ്കില്‍
വെറുതെയാണീ കാത്തിരുപ്പ് എങ്കിലും
നിന്‍ പൊന്‍ പുഞ്ചിരി എന്‍ മിഴികുള്ളില്‍ തെളിയുമ്പോള്‍
ആഗ്രഹിക്കുന്നു ഞാന്‍
എന്‍ പ്രണസഖി നീ എന്‍ കൂടെ ഉണ്ടായിരുന്നെന്ഗില്‍

എന്റെ പ്രാണസഖിക്കായ്

പ്രിയേ നിനക്കായ്‌ ഞാന്‍ കത്തിരിപൂ
എന്തിനെന്നെ വിട്ടു നീ അകന്നു
നിന്‍ രഹസ്യങ്ങള്‍ എന്‍ മുന്നില്‍ തുറക്കതിരിക്കനോ ......
എന്‍ കണ്ണുനീര്‍ നിനക്ക് ആനന്ദം പകരുനുവോ


കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളില്‍
നിന്‍ വദനം എന്നെ അലട്ടുമ്പോള്‍
നിന്‍ ചെറു ചുണ്ട് ഈണകളിലെ
തേന്‍ പുഞ്ചിരി ഓര്‍ക്കുമ്പോള്‍
എന്‍ കൃഷ്ണമണികളില്‍ നീ വിടരുമ്പോള്‍
എന്‍ നയനങ്ങള്‍ തേന്‍ തുള്ളികള്‍ പൊഴിക്കുന്നു....

നിന്നെ ഞാന്‍ എന്‍ നയനങ്ങളില്‍
സൂക്ഷികുകയില്ല എന്‍ പ്രിയേ....
നീ കണ്ണുനീര്‍ ആയി എന്നില്‍ നിന്നും പൊഴിഞാലോ
നിന്നെ ഞാന്‍ എന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഓരോ ഹൃദയമിടിപും എന്നില്‍ നിന്‍
വദനം തെളിയിക്കും
Previous Post Back to Top